Add a review
You must be logged in to post a review.
₹200.00 ₹180.00
10% off
Out of stock
”ഹേ യോഗീശ്വരാ…
അങ്ങേക്കിങ്ങനെ സദാ പരദേശിയായി നടക്കാനാവും. ഏവര്‍ക്കും അതിനു കഴിയുമോ?”
വെയില്‍പ്പാളി ശങ്കരനെ നോക്കിപറഞ്ഞു. ”ഏവരും അവധൂതരായാല്‍ ഭൂമിയില്‍ ഭൗതിക ജീവിതം ഉണ്ടാവുമോ?
അങ്ങയെ മാതൃകയാക്കിയാല്‍ അതല്ലേ ആവേണ്ടത്?”
”അല്ല. മാതൃകയെന്നാല്‍ കേവലമായ അനുകരണമാണോ? വിഡ്ഢിത്തം. മാതൃകയെന്നാല്‍ ഒരു കാഴ്ചയാണ്. കാഴ്ച മാത്രം.”
”അപ്പോള്‍…?”
”അതെ. ഭൗതിക ജീവിതത്തെ ആത്മീയത കൊണ്ട് ചിട്ടപ്പെടുത്തിയാല്‍ കൈവരുന്ന ആത്മജ്ഞാനമുണ്ടായല്ലോ. അതാണ് കാര്യം.”
”അനുകര്‍ത്താക്കള്‍ക്ക് അനുകരിക്കാന്‍ തോന്നുന്നുവെങ്കില്‍ അങ്ങയില്‍ നിന്ന് എന്താണ്, എന്തൊക്കെയാണ് പകര്‍ത്തേണ്ടത്? പറയൂ.”
”നോക്കൂ. എന്റെയീ വസ്ത്രത്തെ അനുകരിക്കാതിരിക്കൂ. എന്റെയീ നോട്ടത്തെ അനുകരിക്കാതിരിക്കൂ. എന്റെ നടത്തം. എന്റെ ഭാഷ. എന്റെ യാത്ര. എന്റെ ആത്മാവിന്റെ വിഹ്വലത. ഒന്നും അനുകരിക്കാനുള്ളതല്ല.
ഇതൊന്നുമല്ലാതെ എന്താണോ അനുകരിണത്തിനായി എന്നില്‍ അവശേഷിക്കുന്നത് അത് അനുകരിക്കൂ.
സര്‍വ്വജ്ഞാനപീഠം കയറിയ ശങ്കരായനത്തെ ഉത്തരാധുനിക ഭാവുകത്വത്തില്‍ അടയാളപ്പെടുത്തുന്ന നോവല്‍.
You must be logged in to post a review.
Reviews
There are no reviews yet.