Mathrubhumi Books

Availability: In Stock

കല്പകപ്പൂമഴ

SKU: BOOK13397

₹65.00 ₹55.00 15% off

In stock

Author: UNNIKRISHNAN PUTHUR Category: Language:   Malayalam
ISBN: ISBN 13: 978-81-8266-201-6 Publisher: Mathrubhumi
Pages: 0 Binding:
The Author

മലയാളത്തിലെ പ്രശസ്ത കഥാകൃത്ത്, നോവലിസ്റ്റ്. 1933ല്‍ തൃശ്ശൂര്‍ ജില്ലയിലെ എങ്ങണ്ടിയൂരില്‍ ജനിച്ചു. അച്ഛന്‍ കല്ലാത്ത് ചുള്ളിപ്പറമ്പില്‍ ശങ്കുണ്ണിനായര്‍. അമ്മ പുതൂര്‍ ജാനകിഅമ്മ. ചാവക്കാട് ബോര്‍ഡ് സ്‌കൂളിലും പാലക്കാട് ഗവ. വിക്ടോറിയ കോളേജിലും വിദ്യാഭ്യാസം. രാഷ്ട്രീയപ്രവര്‍ത്തകനും(സോഷ്യലിസ്റ്റ് പ്രസ്ഥാനം) തൊഴിലാളി നേതാവുമായിരുന്നു. ഗുരുവായൂര്‍ ദേവസ്വം ലൈബ്രറി എസ്റ്റാബ്ലിഷ്‌മെന്റ് വകുപ്പുമേധാവിയായി ഔദ്യോഗിക ജീവിതത്തില്‍നിന്നും വിരമിച്ചു. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗം, കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍, നിര്‍വാഹകസമിതി അംഗം, സംഗീത നാടക അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗം, പ്രസിഡന്റ്, ഭക്തപ്രിയ മാസികയുടെ സ്ഥാപക പത്രാധിപസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അറുനൂറോളം കഥകള്‍ എഴുതി. ആദ്യ കഥാസമാഹാരം കരയുന്ന കാല്പാടുകള്‍. ഇരുപത്തിയൊന്‍പത് കഥാസമാഹാരങ്ങള്‍, പതിനഞ്ച് നോവലുകള്‍, ഒരു കവിതാസമാഹാരം, ജീവചരിത്രം, അനുസ്മരണങ്ങള്‍ തുടങ്ങി അന്‍പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചു. ബലിക്കല്ല്(ഇംഗ്ലീഷിലും തമിഴിലും പരിഭാഷപ്പെടുത്തിയിട്ടുണ്ട്), നാഴികമണി, മനസ്സേ ശാന്തമാകൂ, ആട്ടുകട്ടില്‍, പാവക്കിനാവ്, ആനപ്പക, ആത്മവിഭൂതി, അമൃതമഥനം, ജലസമാധി, വേദനകളും സ്വപ്നങ്ങളും, നിദ്രാവിഹീനങ്ങളായ രാവുകള്‍, ഡെലന്‍തോമസിന്റെ ഗാനം, സുന്ദരി ചെറ്യേമ്മ, നക്ഷത്രക്കുഞ്ഞ്, ഗോപുരവെളിച്ചം, മകന്റെ ഭാഗ്യം, കംസന്‍, ഒരു ദേവാലയത്തിന് ചുറ്റും, തള്ളവിരല്‍, പുതൂരിന്റെ കഥകള്‍, മറക്കാനും പൊറുക്കാനും, തിരഞ്ഞെടുത്ത കഥകള്‍, കാലത്തിന്റെ കളി, എന്റെ നൂറ്റൊന്ന് കഥകള്‍ തുടങ്ങിയവ മുഖ്യകൃതികള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്(ബലിക്കല്ല്), ജി. സ്മാരക അവാര്‍ഡ്(നാഴികമണി), പത്മപ്രഭാ പുരസ്‌കാരം(എന്റെ നൂറ്റൊന്ന് കഥകള്‍) എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: തങ്കമണിഅമ്മ. മക്കള്‍: ഷാജു, ബിജു. വിലാസം: ജാനകീസദനം, ഗുരുവായൂര്‍.

Description

പുതൂര്‍ ബൃഹത്തായ നോവലുകള്‍ എഴുതുന്നതിനയിലും കവിതയുടെ പിഞ്ചുകൈകളെ കൈവിടുകയുണ്ടായിട്ടില്ല. നെല്ലിപ്പൂവും നെല്ലും പോലെ ആ കഥകളും കവിതകളും നോവലുകളും ഇപ്പോഴും അദ്ദേഹത്തിന്റെ തനതുതട്ടകത്തെ കൃഷിപ്പാടത്ത് ഇടകലര്‍ന്നു പൂവിട്ടും കതിരിട്ടും നില്‍ക്കുന്നു. ഈ പ്രസിദ്ധമായ നോവലിസ്റ്റിന്റെ കവിതകള്‍ വായനക്കാര്‍ക്കു പ്രിയങ്കരമാകുവാന്‍ കാരണം അവയിലെ ആര്‍ജവവും ഈടുറ്റ ആത്മാര്‍ത്ഥങ്ങളായ അനുഭൂതികളുമാണ്.
-വൈലോപ്പിള്ളി

കലവറിയില്ലാത്ത ഒരു ഹൃദയത്തില്‍നിന്ന് തനിമയുടെ സരളമധുരമായി സ്വതന്ത്ര്യമായി പ്രവഹിക്കുന്ന ഉറവപോലെ കാവ്യോദാത്തമായ നാല്‍പ്പത്തിയാറു കവിതകള്‍.

ഉണ്ണികൃഷ്ണന്‍ പുതൂരിന്റെ പ്രഥമ കവിതാസമാഹാരത്തിന്റെ പുതിയ പതിപ്പ് വൈലോപ്പിള്ളിയുടെ അവതാരികയും അക്കിത്തത്തിന്റെ കുറിപ്പും.

………………………………….

Reviews

There are no reviews yet.

Be the first to review “Kalpakapoomazha”
Book_Kalpakapoomazha
You're viewing: Kalpakapoomazha ₹65.00 ₹55.00 15% off
Add to cart
Shopping cart close