Vaikunutaraju B.v
1936ല്‍ കര്‍ണാടകയിലെ ചിത്രദുര്‍ഗയ്ക്കടുത്തുള്ള രകപ്പപ്പള്ളി എന്ന ഗ്രാമത്തില്‍ ജനിച്ചു. ഭതായ്‌നാട്' ദിനപത്രത്തിന്റെ പത്രാധിപസമിതിയില്‍ അംഗവും ഭപ്രജാവാണി' ദിനപത്രത്തിന്റെ വാരാന്തപ്പതിപ്പ് പത്രാധിപരുമായിരുന്നു. 1985ല്‍ ഭവാരപത്രിക' എന്ന ആഴ്ചപ്പതിപ്പ് സ്വന്തമായി പുറത്തിറക്കി. അതോടൊപ്പം ഭരാജുപത്രിക' എന്ന സ്‌പോര്‍ട്‌സ് മാഗസിനും ആരംഭിച്ചു. അന്ത്യം, ആക്രമണം, പര്യടനം, ബലി എന്നീ നോവലുകളും സന്ദര്‍ഭം, സന്നിവേശം, ഉത്ഭവം, കാനന്‍ദേവി എന്നീ നാടകങ്ങളും ചെറുകഥാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കര്‍ണാടക നാടക അക്കാദമി അവാര്‍ഡ്, കര്‍ണാടക പത്രികാ അക്കാദമി അവാര്‍ഡ്, കെ.പി.ശങ്കരഗൗഡ നാടകരംഗ അവാര്‍ഡ്, വര്‍ദ്ധമാന അവാര്‍ഡ്, തരംഗിണി അവാര്‍ഡ് (ഉത്ഭവത്തിന്റെ തിരക്കഥയ്ക്ക്), കര്‍ണാടക രാജ്യോത്സവ അവാര്‍ഡ് ഇവ ലഭിച്ചിട്ടുണ്ട്. ഭാര്യ: കാര്‍ത്ത്യായിനി. രണ്ട് ആണ്‍മക്കള്‍. വിലാസം: 823, 32ക്രോസ്, ശ്രീരംഗപുരം, ബാംഗ്ലൂര്‍560 021.
Showing the single result
Showing the single result