Rajakrishnan V. Dr.

സാഹിത്യവിമര്‍ശകന്‍, ചലച്ചിത്രനിരൂപകന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍. 1949ല്‍ പാലക്കാട്ട് ജനിച്ചു. സാഹിത്യത്തെയും സിനിമയെയും ആസ്​പദമാക്കിയുള്ള ദേശീയവും അന്തര്‍ദേശീയവുമായ പല സെമിനാറുകളിലും കോണ്‍ഫറന്‍സുകളിലും പങ്കെടുത്തിട്ടുണ്ട്. ദേശീയ ഫീച്ചര്‍ഫിലിം അവാര്‍ഡ് ജൂറിയിലും ഇന്ത്യന്‍ പനോരമയിലേക്ക് ഫീച്ചര്‍ ഫിലിംസ് തിരഞ്ഞെടുക്കുന്ന പാനലിലും അംഗമായിരുന്നു. കാഴ്ചയുടെ അശാന്തി എന്ന കൃതി 1987ലെ മികച്ച ചലച്ചിത്രപഠന ഗ്രന്ഥത്തിനുള്ള ദേശീയ സംസ്ഥാന ബഹുമതികള്‍ നേടി. ശ്രാദ്ധം എന്ന ഫീച്ചര്‍ഫിലിമിന്(1995) മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡും സ്വാതിചിത്ര ജനകീയ അവാര്‍ഡും ലഭിച്ചു. ശ്രാദ്ധം, രോഗത്തിന്റെ പൂക്കള്‍, മൗനംതേടുന്ന വാക്ക്, കാഴ്ചയുടെ അശാന്തി തുടങ്ങിയവ പ്രധാനകൃതികള്‍.

    Showing the single result

    Showing the single result