Pothuval P.P.K
പരിസ്ഥിതിപ്രവര്‍ത്തകന്‍. ശാസ്ത്രസാഹിത്യ പരിഷത്ത്, പരിസ്ഥിതിസംഘങ്ങള്‍, ജനകീയാരോഗ്യവേദികള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. 1946ല്‍ ജനിച്ചു. കണ്ണൂര്‍ എസ്.എന്‍.കോളേജ്, തലശ്ശേരി ബി.എഡ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ. പരിസ്ഥിതിക്കവിതയ്ക്ക് ഒരാമുഖം, ബയോടെക്‌നോളജിയുടെ ലോകം, രസതന്ത്രത്തിന്റെ ആദ്യനാളുകള്‍, പ്രകൃതി നമ്മുടെ, മിനിയുടെ ലോകം, മൃഗങ്ങളുടെ കോടതി, ഭൂമിക്ക് ഒരവസരം നല്‍കൂ, ചാര്‍ളിചാപ്ലിന്‍, അവശ്യമരുന്നുകളുടെ രാഷ്ട്രീയം, ശാസ്ത്രം: ശാസ്ത്രജ്ഞര്‍ (പരിഭാഷ) എന്നിവ പ്രധാന കൃതികള്‍. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അവാര്‍ഡ്, ബാലസാഹിത്യസമിതിയുടെ പി.ടി.ഭാസ്‌കരപ്പണിക്കര്‍ സ്മാരക ബാലസാഹിത്യ പുരസ്‌കാരം, വിദ്യാര്‍ഥികള്‍ക്കിടയിലെ നയനവൈകല്യങ്ങളെക്കുറിച്ചുള്ള പഠനത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
No products were found matching your selection.