Narendrabhooshan
സംസ്‌കൃത പണ്ഡിതന്‍, വിവര്‍ത്തകന്‍. 1937ല്‍ ചെങ്ങന്നൂരില്‍ ജനിച്ചു. ഹരിയാന ഹിസ്സാര്‍ ഗുരുകുല മഹാവിദ്യാലയത്തില്‍ നിന്നും വിദ്യാരത്‌ന, വിദ്യാഭൂഷണ്‍, ആചാര്യ എന്നീ ബിരുദങ്ങള്‍ നേടി. വൈദികദാര്‍ശനിക പ്രസിദ്ധീകരണമായ ഭആര്‍ഷനാദം' മാസികയുടെ പ്രസാധകനും മുഖ്യപത്രാധിപരും. ഒന്‍പത് ഉപനിഷത്തുകള്‍ക്ക് ഭാഷ്യം രചിച്ചു. മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ ഒന്‍പത് ഗ്രന്ഥങ്ങള്‍, ഗീതാരഹസ്യം, മതങ്ങളുടെ ഉത്ഭവ കഥ എന്നിവ തര്‍ജമ ചെയ്തു. 101 സാമവേദ മന്ത്രങ്ങള്‍ക്ക് സ്വരചിഹ്നം നല്കി ഭാഷ്യം രചിച്ചിട്ടുണ്ട്. പുരൂരവസ്സും ഉര്‍വശിയും, ദേവതകളുടെ വൈദിക സങ്കല്പം, വേദഗീതാമൃതം, യാഗപരിചയം, യോഗേശ്വരനായ ശ്രീകൃഷ്ണന്‍, മതവും യുക്തിയും, ആചാരഭാനു, വിഗ്രഹാരാധന തുടങ്ങിയവ പ്രധാന കൃതികള്‍. വിദ്യാധിരാജ പുരസ്‌കാരം, പാനിപ്പട്ട് വേദസമ്മാനം, മഹര്‍ഷി ദയാനന്ദ പുരസ്‌കാരം, വേദോപദേശക പുരസ്‌കാരം, കേരള സാഹിത്യ അക്കാദമിയുടെ കെ.ആര്‍.രാമന്‍ നമ്പൂതിരി എന്‍ഡോവ്‌മെന്റ് അവാര്‍ഡ്, പ്രഥമ അമൃതകീര്‍ത്തി പുരസ്‌കാരം എന്നിവ ലഭിച്ചു. ഭാര്യ: കമലാഭായി. മക്കള്‍: വേദരശ്മി, വേദപ്രകാശ്.
Showing the single result
Showing the single result