Narayan Gangopadhyaaya

ബംഗാളി സാഹിത്യരംഗത്ത് മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച നാരായണ്‍ ഗംഗോപാധ്യായ ക്ഷാമവും ദാരിദ്ര്യവും വര്‍ഗീയ കലാപവും യുദ്ധവും സ്വാതന്ത്ര്യസമരവും രാജ്യത്തിന്റെ വിഭ ജനവും അഭയാര്‍ഥി പ്രശ്‌നങ്ങളും കാണുകയും അനുഭവിക്കുകയും ചെയ്ത ഒരു എഴുത്തുകാരനായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച അദ്ദേഹം വിപ്ലവ പ്രസ്ഥാനത്തില്‍ പങ്കെടുക്കുകയും ക്രൂരമായ മര്‍ദ്ദനങ്ങള്‍ സഹിക്കുകയും ദീര്‍ഘകാലത്തെ ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തു. നാല്പത്തിമൂന്ന് കൃതികളുടെ കര്‍ത്താവായ നാരാ യണ്‍ ഗംഗോപാധ്യായ അന്‍പത്തിമൂന്നാം വയസ്സില്‍ 1970 നവംബര്‍ 8ാം തീയതി അന്തരിച്ചു. കല്‍ക്കത്താ സര്‍വകലാശാലയില്‍ ബംഗാളി ഭാഷാ വിഭാഗത്തിന്റെ തലവനായിരുന്നു. ആകാശക്കൊട്ടാരം (മാതൃഭൂമി ബുക്‌സ്), സന്ധ്യാരാഗം (മാതൃഭൂമി ബുക്‌സ്) എന്നീ നോവലുകളും അനേകം ചെറുകഥകളും മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    Showing all 2 results

    Showing all 2 results