Murali.V.T.
അച്ഛന്‍: പരേതനായ വി.ടി. കുമാരന്‍ മാസ്റ്റര്‍. അമ്മ: എ. ശാന്ത ടീച്ചര്‍. ഭാര്യ: ശശികല. മക്കള്‍: ഇന്ദു, നീത. മടപ്പള്ളി കോളേജില്‍ പ്രീഡിഗ്രിക്കു ശേഷം തിരുവനന്തപുരം ശ്രീ സ്വാതിതിരുനാള്‍ സംഗീത കോളേജില്‍നിന്ന് ഗാനഭൂഷണം പാസ്സായി. ചെന്നൈ ഗവ. സംഗീത കോളേജില്‍ സംഗീത വിദ്വാന്‍ കോഴ്‌സിനു പഠിച്ചു. തേന്‍തുള്ളി, ഉല്പത്തി, കത്തി, ഉയരും ഞാന്‍ നാടാകെ തുടങ്ങിയ സിനിമകള്‍ക്കുവേണ്ടി പാടിയ ഓത്ത് പള്ളി, കാലത്തെ ജയിക്കുവാന്‍, പൊന്നരളി, മാതളത്തേനുണ്ണാന്‍ എന്നീ ഗാനങ്ങള്‍ പ്രശസ്തങ്ങളാണ്. കെ.പി.എ.സി. നാടകസമിതിയില്‍ ഗായകനായിരുന്നു. അവാര്‍ഡുകള്‍: നല്ല നാടകഗായകനുള്ള അവാര്‍ഡ് (2003, കേരള സംഗീത നാടക അക്കാദമി), ലളിതഗാനശാഖയുടെ 2007-ലെ അവാര്‍ഡ് (കേരള സംഗീത നാടക അക്കാദമി), ചാന്ദ് പാഷ പുരസ്‌കാരം (കേരള മാപ്പിള കലാ അക്കാദമി) ഗ്രാമദീപം അവാര്‍ഡ് (കൂടത്താന്‍കണ്ടി കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ സ്മാരകം), തോപ്പില്‍ ഭാസി അവാര്‍ഡ് (കുവൈത്ത് കേരള അസോസിയേഷന്‍), കാമ്പിശ്ശേരി അവാര്‍ഡ് (അബുദബി യുവ കലാ സാഹിതി), 2007-ലെ പ്രൊഫഷണല്‍ നാടക മത്സരം, 2008-ലെ സംസ്ഥാന സര്‍ക്കാര്‍ ഫിലിം അവാര്‍ഡ് എന്നിവയില്‍ ജൂറി മെമ്പറായിരുന്നു. ഇപ്പോള്‍ കേരള സ്‌റ്റേറ്റ് ഫിലിം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം. കേരള വാട്ടര്‍ അതോറിറ്റിയില്‍ ഉദ്യോഗസ്ഥന്‍. കോഴിക്കോട് മഞ്ജുഭാഷ പ്രസിഡന്റ്, ഇപ്റ്റ സംസ്ഥാന വൈസ് പ്രസിഡന്റ്, കെ.വി. സുരേന്ദ്രനാഥ് സ്മാരക ട്രസ്റ്റ് സെക്രട്ടറി, പി. ഉദയഭാനു സ്മാരക ട്രസ്റ്റ് വൈസ് പ്രസിഡന്റ്, കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ സാംസ്‌കാരിക സംഘടനയായ 'ജലധാര' സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. വിലാസം: മഞ്ജിമ, പി.ഒ. മടപ്പള്ളി കോളേജ്, വടകര- 2, ഫോണ്‍: 9446511239.
Showing the single result
Showing the single result