Murali Karivelloor

കവി, നാടകകൃത്ത്, പ്രഭാഷകന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍. 1956 ആഗസ്റ്റ് 16ന് ജനിച്ചു. അച്ഛന്‍: കരിവെള്ളൂര്‍ സമരനായകന്‍ എ.വി. കുഞ്ഞമ്പു. അമ്മ: മഹിളാ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാളായ കെ. ദേവയാനി. തെരുവുനാടകപ്രസ്ഥാനത്തിന്റെ പ്രയോക്താക്കളിലൊരാള്‍. അമ്പതിലധികം നാടകങ്ങള്‍ രചിച്ചു. പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാനസെക്രട്ടറി, കേരള സംഗീതനാടക അക്കാദമിയുടെയും കേരള പ്രസ് അക്കാദമിയുടെയും എക്‌സിക്യൂട്ടീവ് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കരിവെള്ളൂര്‍ മുരളിയുടെ കവിതകള്‍, എന്റെ ചോന്ന മണ്ണിന്റെ പാട്ട്, ഒരു ധീരസ്വപ്‌നം, മരവും കുട്ടിയും(കവിതകള്‍), ചെഗുവേര(നാടകം), സഹനങ്ങളുടെ പാതയില്‍ ഗോപുരംപോലെ(ജീവചരിത്രം) എന്നിവയാണ് പ്രധാന കൃതികള്‍. കേരള സാഹിത്യഅക്കാദമി അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, കെ.എസ്.കെ. തളിക്കുളം അവാര്‍ഡ്, നാടകരചനയ്ക്കുള്ള കേരള ഗവ: അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. വിലാസം: സങ്കേതം, തളിയില്‍, കല്യാശ്ശേരി. പി.ഒ., കണ്ണൂര്‍ 670562.

    No products were found matching your selection.