Moythu Kizhisseri

1959ല്‍ മലപ്പുറം ജില്ലയിലെ കിഴിശ്ശേരിയില്‍ ജനിച്ചു. പിതാവ്: ഇല്ല്യന്‍ അഹമ്മദ്കുട്ടി ഹാജി. മാതാവ്: കദിയക്കുട്ടി. പതിനൊന്ന് സഹോദരങ്ങള്‍. ഏഴാമത്തെ മകന്‍. നാലാം ക്ലാസ്സുവരെ പഠനം. 1976 മുതല്‍ ലോകസഞ്ചാരം തുടങ്ങി. പലവിധ ജോലികള്‍ ചെയ്തു. ഇലക്ട്രീഷ്യനായിരുന്നു. പല രാജ്യങ്ങളിലൂടെ യാത്രാരേഖകളൊന്നുമില്ലാതെ നടത്തിയ സാഹസിക യാത്രയെക്കുറിച്ചുള്ള ഓര്‍മക്കുറിപ്പുകളാണ് ദൂര്‍ കെ മുസാഫിര്‍. 'തുര്‍ക്കിയിലേക്കൊരു സാഹസികയാത്ര' എന്ന പുസ്തകം 2004ല്‍ പ്രസിദ്ധീകരിച്ചു. തുര്‍ക്കിയിലേക്കുള്ള യാത്രാമധ്യേ അറബിവ്യാപാരിയോടൊപ്പം ഇപ്പോള്‍ ജിദ്ദയില്‍ . ഭാര്യ സോഫിയയും മക്കള്‍ സജ്‌നയും നാദിര്‍ഷാനും കിഴിശ്ശേരിയില്‍ താമസം.

    No products were found matching your selection.