Lizzy

ലിസി പയ്യപ്പിള്ളി പെരുമ്പുള്ളിക്കാടന്‍ വറീതിന്റെയും മറിയത്തിന്റെയും മകളായി തൃശ്ശൂര്‍ കിഴക്കേക്കോട്ടയില്‍ ജനനം. സി.എസ്.ബി. ബാങ്കില്‍ ചീഫ് മാനേജരായി വിരമിച്ചു. ആദ്യ നോവലായ മുംബൈ, മാതൃഭൂമി ബുക്‌സ് നോവല്‍ അവാര്‍ഡിനും എസ്.കെ. മാരാര്‍ അവാര്‍ഡിനും അര്‍ഹമായി. രണ്ടാമത്തെ നോവല്‍ വിളനിലങ്ങള്‍. വിലാപ്പുറങ്ങള്‍ക്ക് 2015ലെ എം.പി. പോള്‍ സാഹിത്യപുരസ്‌കാരം, സാഹിത്യവിമര്‍ശം അവാര്‍ഡ്, 2016ലെ യുവകലാസാഹിതിയുടെ രാജലക്ഷ്മി അവാര്‍ഡ്, 2017ലെ കെ.സി.ബി.സി. മീഡിയ സാഹിത്യ അവാര്‍ഡ് എന്നിവ ലഭിച്ചു. ബോറിബന്തറിലെ പശു എന്ന കഥാസമാഹാരത്തിന് 2018ലെ മുതുകുളം പാര്‍വ്വതി അമ്മ അവാര്‍ഡ്, 2019ലെ അവനിബാല പുസ്‌കാരം എന്നിവ ലഭിച്ചു. ഭര്‍ത്താവ്: ജോയ് തോമസ് കെ. മക്കള്‍: നിനു ടോം, ഡോ. നിതിന്‍ ജോയ്. വിലാസം: വലന്റയിന്‍സ്, ബ്ലൂം ഫീല്‍ഡ്, അരണാട്ടുകര, തൃശ്ശൂര്‍. e-mail: lizyvalentines@gmail.com Mob: 7994977931

Showing all 4 results

Showing all 4 results