Kesavamenon K.p

മാതൃഭൂമിയുടെ സ്ഥാപക പത്രാധിപര്‍, സ്വാതന്ത്ര്യസമരസേനാനി. 1886ല്‍ പാലക്കാട്ട് ജനിച്ചു. സിലോണ്‍ ഹൈക്കമ്മീഷണര്‍, ഐക്യകേരള കമ്മിറ്റിയുടെ പ്രസിഡണ്ട്, കേരള സാഹിത്യ അക്കാദമി വര്‍ക്കിങ് പ്രസിഡണ്ട്, മലബാര്‍ ജില്ലാ കോണ്‍ഗ്രസിന്റെ ആദ്യത്തെ സെക്രട്ടറി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ കാലം, നാം മുന്നോട്ട്, ദാനഭൂമി, യേശുദേവന്‍, നവഭാരതശില്‍പികള്‍, ജീവിതചിന്തകള്‍, സായാഹ്നചിന്തകള്‍, ബിലാത്തിവിശേഷം, രാഷ്ട്രപിതാവ് തുടങ്ങിയ കൃതികള്‍ പ്രസിദ്ധീകരിച്ചു. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്നു ഡോക്ടറേറ്റ്, കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ ഫെലോഷിപ്പ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, പത്മഭൂഷണ്‍, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഇവ ലഭിച്ചിട്ടുണ്ട്. 1978ല്‍ അന്തരിച്ചു.

    Showing all 12 results

    Showing all 12 results