Gireesh Puthanchery

1961-ല്‍ കോഴിക്കോട് ജില്ലയിലെ പുത്തഞ്ചേരിയില്‍ ജനിച്ചു. പിതാവ്: പുളിക്കൂല്‍ കൃഷ്ണപ്പണിക്കര്‍. അമ്മ: മീനാക്ഷിയമ്മ. ഭാര്യ: ബീന. മക്കള്‍: ജിതിന്‍ കൃഷ്ണന്‍, ദിന്‍നാഥ്. പുത്തഞ്ചേരി ജി.എല്‍.പി. സ്‌കൂള്‍, മൊടക്കല്ലൂര്‍ എ.യു.പി.സ്‌കൂള്‍, പാലോറ സെക്കന്‍ഡറി സ്‌കൂള്‍ (ഉള്ളിയേരി), ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് കോഴിക്കോട് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. പഠിക്കുന്ന കാലത്ത് ആകാശവാണി കോഴിക്കോട് നിലയത്തിനുവേണ്ടി ലളിതഗാനങ്ങളെഴുതിക്കൊണ്ടാണ് തുടക്കം. എച്ച്.എം.വി., തരംഗിണി, മാഗ്‌നാസൗണ്ട്‌സ് തുടങ്ങിയ കാസറ്റു കമ്പനികള്‍ക്കുവേണ്ടിയും, ദൂരദര്‍ശന്‍, ഏഷ്യാനെറ്റ് തുടങ്ങിയ മാധ്യമങ്ങള്‍ക്കുവേണ്ടിയും നൂറുകണക്കിന് ഗാനങ്ങളെഴുതി. 250 ഓളം ചലച്ചിത്രങ്ങള്‍ക്ക് ഗാനരചന നിര്‍വഹിച്ചു. ഏറ്റവും നല്ല ഗാനരചയിതാവിനുള്ള കേരള ഗവണ്‍മെന്റിന്റെ അവാര്‍ഡ് (ഏഴുതവണ), ഫിലിംക്രിട്ടിക്‌സ് അവാര്‍ഡ് (രണ്ടുതവണ), ഫിലിം ആര്‍ട്‌സ് ക്ലബ് കൊച്ചിന്‍ അവാര്‍ഡ്, ഏഷ്യാനെറ്റും ഗോദ്‌റെജും സംയുക്തമായി സംഘടിപ്പിച്ച 1999-ലെ ഏറ്റവും നല്ല ചലച്ചിത്ര ഗാനരചയിതാവിനുള്ള അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചു. മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന ചിത്രത്തിന് കഥയും കിന്നരിപ്പുഴയോരം, പല്ലാവൂര്‍ ദേവനാരായണന്‍, വടക്കുംനാഥന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയും രചിച്ചു. ഷഡ്ജം, തനിച്ചല്ല എന്നീ കവിതാസമാഹാരങ്ങളും എന്റെ പ്രിയപ്പെട്ട പാട്ടുകള്‍ എന്ന ഗാനസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2010 ഫിബ്രവരി 10ന് അന്തരിച്ചു.

    Showing all 2 results

    Showing all 2 results