Fredariku Neetshe

1844ല്‍ ജനിച്ചു. 1888ല്‍ ഉന്മാദം ബാധിച്ച് 1900ല്‍ മരിക്കുമ്പോള്‍ ലോകത്തെ ആകമാനം സ്വാധീനിക്കാന്‍ കഴിവുള്ള ഒരു പ്രതിഭാസമായി മാറിക്കഴിഞ്ഞിരുന്നു. ഡാര്‍വിന്‍ സിദ്ധാന്തം, മാനസികാപഗ്രഥനം, ലോകമഹായുദ്ധങ്ങള്‍, ക്രിസ്തുമതം ഇവയോടാണ് അദ്ദേഹത്തിന്റെ ജീവിതത്തെ താരതമ്യപ്പെടുത്താറുള്ളത്. മറ്റു തത്ത്വചിന്തകന്മാര്‍ ക്രിസ്തുമതത്തെ നിരാകരിക്കുകയും ദൈവത്തിന്റെ അസ്തിത്വത്തെ സംബന്ധിച്ച അടിസ്ഥാന സങ്കല്പങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തുവെങ്കിലും ഒന്നുകില്‍ ഉപനിഷത്തിലേക്കോ, ആത്മാവിലേക്കോ ഉപാധികളില്ലാത്ത ഒരു ദൈവസത്തയിലേക്കോ അഭയമന്വേഷിച്ചു. എന്നാല്‍ നീഷെ മാത്രമാണ് എല്ലാവിധ ആദര്‍ശവാദങ്ങളോടും എന്നെന്നേക്കുമായി വിടപറഞ്ഞത്. വിദ്യാര്‍ഥിയായിരുന്ന നീഷെയെ അദ്ദേഹത്തിന്റെ പ്രൊഫസര്‍മാര്‍ ജര്‍മന്‍ തത്ത്വചിന്തകരില്‍ അഗ്രഗണ്യനായിത്തീരുമെന്ന് പ്രവചിച്ചിരുന്നു. പ്രകൃതി തത്ത്വജ്ഞാനത്തിനും അസ്തിത്വവാദത്തിനും ഇടയ്ക്കാണ് അഥവാ അവയുടെ സംഗമബിന്ദുവിലാണ് നീഷേവിയന്‍ തത്ത്വചിന്തയുടെ സ്ഥാനം.

    No products were found matching your selection.