Fakkeer Mohammed Kadupadi

പ്രമുഖ കന്നട നോവലിസ്റ്റും ചെറുകഥാകൃത്തും. മുസ്‌ലിം ജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ പകര്‍ത്തുന്ന ചെറുകഥകളെഴുതി. ശരക്കുഗളു, കച്ചട, ഗോറിക്കട്ടി കൊണ്ടവാരു, നൊമ്പു, ദജ്ജാല്‍ എന്നിവ പ്രധാന കൃതികള്‍. കര്‍ണ്ണാടക സാഹിത്യ അക്കാദമി അവാര്‍ഡ്, സാഹിത്യത്തിനുള്ള കര്‍ണ്ണാടക രാജ്യോത്സവ അവാര്‍ഡ്, തുളുശ്രീ അവാര്‍ഡ്, 1991ലെ കഥാെ്രെപസ് ഇവ ലഭിച്ചു. ചെറുകഥ, നോവല്‍ എന്നിവയ്ക്ക് ഹിന്ദി, ഇംഗ്ലീഷ്, ഉറുദു, ബംഗാളി, മറാത്തി, ഗുജറാത്തി ഭാഷകളില്‍ വിവര്‍ത്തനങ്ങള്‍ ഉണ്ട്. വിലാസം: നമ്പര്‍ 5, സൈനബ് ആമിനാ, ഫസ്റ്റ് മെയിന്‍, ചിന്നണ്ണ ലേഔട്ട്, കാവല്‍ബൈറാസാന്ദ്ര, ആര്‍.ടി. നഗര്‍, ബാംഗ്ലൂര്‍.

    No products were found matching your selection.