C.s.venkiteswaran

ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയില്‍നിന്ന് കൊമേഴ്‌സില്‍ ബിരുദം, കലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ്. വിദ്യാര്‍ഥിയായിരുന്ന കാലംതൊട്ട് ഫിലിം സൊസൈറ്റി പ്രവര്‍ത്തകന്‍. ഇപ്പോള്‍ തിരുവനന്തപുരം ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ സ്റ്റഡീസില്‍ അസോസിയേറ്റ് പ്രൊഫസര്‍. ഭാര്യ: മുത്തുലക്ഷ്മി. മക്കള്‍: മേധ, ഗൗതമന്‍. പുരസ്‌കാരങ്ങള്‍: എം. ആര്‍. രാജനോടൊപ്പം ഏറ്റവും മികച്ച ഡോക്യുമെന്ററിക്കുള്ള ദേശീയപുരസ്‌കാരം (പകര്‍ന്നാട്ടം, നടന്‍ അമ്മന്നൂര്‍): രജതകമല്‍, കേരള സര്‍ക്കാറിന്റെ പുരസ്‌കാരം (1995), മികച്ച സിനിമാലേഖനത്തിനുള്ള കേരള സര്‍ക്കാര്‍ പുരസ്‌കാരം (2005), ഏറ്റവും മികച്ച സിനിമാഗ്രന്ഥത്തിന് പ്രത്യേക പരാമര്‍ശം (2011), സിനിമാവിമര്‍ശനത്തിനുള്ള ദേശീയപുരസ്‌കാരം: സുവര്‍ണകമലം 2009; പ്രത്യേക പരാമര്‍ശം (2002).ഏറ്റവും മികച്ച ടെലിവിഷന്‍ ലേഖനത്തിനുള്ള കേരള സര്‍ക്കാര്‍ പുരസ്‌കാരം (2011). പുസ്തകങ്ങള്‍: A Door to Adoor (Editor), കെ. ആര്‍. മോഹനന്റെ സിനിമ: സമാന്തരയാത്രകള്‍, മലയാള സിനിമാപഠനങ്ങള്‍, സിനിമാ ടാക്കീസ്, ഉടലിന്റെ താരസഞ്ചാരങ്ങള്‍, രവീന്ദ്രന്റെ തിരക്കഥകള്‍ (എഡിറ്റര്‍). വിലാസം: 172/സി.എസ്.എം. നഗര്‍, ഇടപ്പഴഞ്ഞി, തിരുവനന്തപുരം - 10. e-mail: venkity@gmail.com

    Showing the single result

    Showing the single result