Auseph P.v. Dr.
തൃശ്ശൂര്‍ ജില്ല, തലപ്പിള്ളി താലൂക്ക്, വെള്ളാറ്റന്നൂര്‍ വില്ലേജ്, തണ്ടിലംദേശത്ത് പുറത്തൂര്‍ വീട്ടില്‍ കൊച്ചുവര്‍ക്കികുഞ്ഞില ദമ്പതിമാരുടെ പുത്രനായി 21.05.1951ല്‍ ജനിച്ചു. പുലിയന്നൂര്‍, വേലൂര്‍ ഹൈസ്‌കൂള്‍, വ്യാസാ കോളേജ്, ശ്രീകൃഷ്ണ കോളേജ്, ഗുരുവായൂര്‍ സംസ്‌കൃത വിദ്യാപീഠം എന്നിവിടങ്ങളില്‍ പഠിച്ച് മുണ്ടത്തിക്കോട് ഹൈസ്‌കൂള്‍ സംസ്‌കൃതാധ്യാപകനായി. തോന്നല്ലൂര്‍ മാധവവാരിയറുടെ ശിഷ്യനായി പാരമ്പര്യശാസ്ത്രം പഠിക്കാന്‍ ആരംഭിച്ചു. കേരളാ യൂണിവേഴ്‌സിറ്റിയില്‍നിന്ന് എം.എ പാസ്സായി. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ സംസ്‌കൃതം ലക്ചററായി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് പി.എച്ച്.ഡി ലഭിച്ച് ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ വാസ്തുവിദ്യാവിഭാഗം വകുപ്പ് അധ്യക്ഷനായി. വാസ്തുവിദ്യ (മലയാളം), വൃക്ഷായുര്‍വേദം (മലയാളം), വാസ്തുദര്‍ശനം (ഹിന്ദി), ചിത്രാഭാസം (ഇംഗ്ലീഷ്), വാസ്തുശാസ്ത്ര (ഇംഗ്ലീഷ്) എന്നിവയാണ് ഗ്രന്ഥങ്ങള്‍. ഇതില്‍ വാസ്തുവിദ്യ, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അന്തര്‍ദേശീയം, ദേശീയം സംസ്ഥാനതലത്തിലുള്ള സെമിനാറുകളില്‍ ധാരാളം ഗവേഷണപ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഡോക്ടറേറ്റ് പ്രബന്ധങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്. പാരമ്പര്യശാസ്ത്രങ്ങളില്‍ ഗവേഷണം തുടര്‍ന്നുവരുന്നു.
Showing the single result
Showing the single result