Showing all 4 results
Showing all 4 results
മലയാളത്തിന്റെ മഹാകവി. മംഗളോദയം, യോഗക്ഷേമം, ഉണ്ണി നമ്പൂതിരി തുടങ്ങിയ കാലിക പ്രസിദ്ധീകരണങ്ങളുടെ പ്രസാധകനും പത്രാധിപരുമായിരുന്നു. 1926ല്‍ പാലക്കാട്ട് കുമരനല്ലൂരില്‍ ജനിച്ചു. ആകാശവാണി കോഴിക്കോട്, തൃശ്ശൂര്‍ നിലയങ്ങളില്‍ ഉദ്യോഗസ്ഥനും കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ടുമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, മാനസപൂജ, വളക്കിലുക്കം, വെണ്ണക്കല്ലിന്റെ കഥ, അനശ്വരന്റെ ഗാനം, ഇടിഞ്ഞുപൊളിഞ്ഞ ലോകം, കരതലാമലകം, ബലിദര്‍ശനം, ദേശസേവിക, ഉണ്ണിക്കിനാവുകള്‍, ഒരു കുല മുന്തിരിങ്ങ, ഈ ഏടത്തി നൊണേ പറയൂ, ശ്രീമദ് ഭാഗവത വിവര്‍ത്തനം തുടങ്ങിയവ പ്രധാന കൃതികള്‍. കേരളകേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ഗുരുവായൂരപ്പന്‍ അവാര്‍ഡ്, അമൃതകീര്‍ത്തി പുരസ്‌കാരം, വള്ളത്തോള്‍ അവാര്‍ഡ്, സഞ്ജയന്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, ഉള്ളൂര്‍ അവാര്‍ഡ്, പന്തളം കേരളവര്‍മ അവാര്‍ഡ്, അബുദാബി അവാര്‍ഡ്, ദേശീയ കബീര്‍ പുരസ്‌കാരം, ആശാന്‍ െ്രെപസ് എന്നിവ ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗവുമാണ്. ഭാര്യ: ശ്രീദേവി അന്തര്‍ജനം.
Showing all 4 results
Showing all 4 results