വെറുപ്പിന്റെ ശരീര ശാസ്ത്രം
₹260.00 ₹234.00
10% off
Out of stock
Get an alert when the product is in stock:
അക്രമാസക്തമായ ആൾക്കൂട്ടങ്ങളെക്കുറിച്ചുള്ള
മറ്റൊരാൾക്കു നേരെയുള്ള അതിക്രൂരമായ ആക്രമണം മനുഷ്യനു നിശ്ശബ്ദമായി കണ്ടുനിൽക്കേണ്ടിവരുന്നത് എന്തുകൊണ്ടാണ്? അപരിചിതയായ ഒരു ഗർഭിണിയെ തന്റെ ഭർത്താവ് കൊന്നുതള്ളിയെന്ന് അറിയുന്ന ഒരു സ്ത്രീ എന്തുചെയ്യും? 2002 ഫെബ്രുവരി 28ലെ അരുംകൊലകൾക്കു കാരണമായ ക്രൂരതകൾക്ക് പ്രേരണ നൽകിയ ദുഷ് പ്രചാരകർ ഗുപ്തമായി സൃഷ്ടിച്ച സംഘർഷങ്ങളും സങ്കീർണ്ണതകളും എന്തെല്ലാമാണ്?
ഏറ്റവും ഭയാനകമായ സത്യം
2002 ലെ ഗുജറാത്ത് വംശഹത്യയടക്കം കൂട്ടക്കുരുതികളെക്കുറിച്ച് ഇന്ത്യയിൽ നടന്നിട്ടുള്ള അന്വേഷണങ്ങൾ കേന്ദ്രീകരിച്ചത് അവയുടെ
പ്രത്യാഘാതങ്ങൾ, ഇരകൾ, രാഷ്ട്രീയം എന്നിവയിലാണ്. അക്രമാസക്തമായ ആൾക്കൂട്ടങ്ങൾ മുഖമില്ലാത്ത ദ്വിമാനസ്വഭാവമുള്ള
യന്ത്രങ്ങളായി തുടർന്നു. എന്നാൽ തിരിഞ്ഞുനിന്ന് ആ അക്രമിക്കൂട്ടത്തിലെ വ്യക്തികളെ നോക്കിയാൽ സർവ്വതും മാറും.
അവരുടെ പ്രവർത്തനരീതി നമുക്കറിയില്ല
ഈ അക്രമക്കൂട്ടങ്ങൾക്ക് ക്ലിപ്തരൂപമില്ല. ഇവരുടെ വെറുപ്പ് നിരന്തരം മാറിക്കൊണ്ടിരിക്കുന്നതും അത് സങ്കീർണ്ണമായ വൈയക്തിക ലക്ഷ്യങ്ങളിലും ബലഹീനതകളിലും അടിസ്ഥാനപ്പെടുത്തിയുള്ളതുമാണ്. ഇതു മനസ്സിലാക്കുകയും ആ രീതിയിൽ വിശദീകരിക്കാൻ ആരംഭിക്കുകയും ചെയ്താൽ നമുക്കു കാര്യങ്ങൾ ഏതാണ്ടു മനസ്സിലാകുന്ന ഘട്ടമെത്തി. അപ്പോൾ നമ്മൾ യഥാർത്ഥമായ ഒരു കഥപറയാൻ ആരംഭിക്കും. മാറ്റങ്ങളിലേക്കു വഴിതെളിക്കാവുന്ന ഒരു ചർച്ചയ്ക്ക് തുടക്കമിടാനാകും.
എന്നല്ല: നമുക്കറിയാം എന്നതാണ്.
ഒരു പതിറ്റാണ്ടുനീണ്ട ഗവേഷണങ്ങളിൽ നിന്നും അഭിമുഖങ്ങളിൽ നിന്നുമാണ് രേവതി ലോൾ തന്റെ അവിസ്മരണീയമായ ആഖ്യാനം
സൃഷ്ടിച്ചിട്ടുള്ളത്. ആദ്യമായാണ് 2002-ലെ അക്രമികളുടെ മരിക്കും ജീവിതകഥകൾ പുറത്തുവരുന്നത്. കലാപങ്ങളുടെ ആഖ്യാനചരിത്രത്തിലെ നൂതനമായ ഒരു സംയോഗമാണിത്.