Description
മഞ്ഞുമലയ്ക്കുള്ളില്‍നിന്ന് നിധി കണ്ടെടുക്കുന്ന വീരനെന്ന
ബുദ്ധിമാനായ കീരി, കിളിത്തൂവലൊട്ടിച്ച് വേഷംമാറിയ വവ്വാല്,
ടിഷര്‍ട്ടു ധരിച്ചു നടന്ന പരിഷ്കാരിയായ കുരങ്ങനും സോക്സിട്ടു
നടന്ന കുറുക്കനും, മുറിഞ്ഞുപോയ വാല് തിരഞ്ഞുനടക്കുന്ന
ജിക്കുപ്പല്ലി, ഗര്‍ജ്ജിക്കാത്ത ബീലു സിംഹം, പെയിന്റടിച്ച് നിറം
മാറിയ കിച്ചുക്കാക്ക, പാട്ടുകാരിയാകാന്‍ കൊതിച്ച പിങ്കുത്തവള…
പിന്നെ, സിനുനോള്‍, ആലീസ്, വിനു, മിയ… തുടങ്ങി,
മൃഗങ്ങളും പക്ഷികളും മനുഷ്യരുമെല്ലാം ചേര്‍ന്ന് രൂപംകൊള്ളുന്ന, കുട്ടികള്‍ക്കുള്ള ഗുണപാഠങ്ങള്‍ രസകരമായി വിളക്കിച്ചേര്‍ത്ത
കൊച്ചുകഥകളുടെ വിസ്മയലോകം.
സന്തോഷ് വള്ളിക്കോടിന്റെ കുട്ടിക്കഥകളുടെ സമാഹാരം








