വഴിച്ചെണ്ട
₹1895.00 ₹1611.00
15% off
The product is already in the wishlist!
Browse Wishlist
₹1895.00 ₹1611.00
15% off
വായനക്കാരനെന്ന നിലയിൽ എനിക്ക് ഈ നോവൽ പ്രിയപ്പെട്ടതാകുന്നത്
നോവലിന്റെ സമസ്തസാദ്ധ്യതകളും പ്രകടിപ്പിക്കുന്ന തരത്തിലുള്ള
ആഖ്യാനത്തിലുടെ വിസ്മയിപ്പിക്കുന്ന, ബൃഹദ്‌നോവലുകൾ രചിക്കുന്നതിൽ
എഴുത്തുകാരൻ കാണിക്കുന്ന പ്രതിബദ്ധതയാണ്.
-സി.വി. ബാലകൃഷ്ണൻ
മനുഷ്യഭാവനയുടെ ചരിത്രത്തിലെ വലിയ സംഭവങ്ങളിലൊന്ന് ബൃഹത്തായ നോവലുകളുടെ
രൂപപ്പെടലാണ്. എന്തുകൊണ്ടാണവ മനുഷ്യവംശത്തിന്
പ്രധാനമായിത്തീരുന്നത്? ആധുനികസമൂഹത്തിന്റെ രൂപീകരണത്തോടൊപ്പം
സംഭവിച്ച ഒരു പ്രധാന കാര്യം വലിയ ജനസഞ്ചയങ്ങളും അവയെ
മുൻനിർത്തിയുള്ള ജീവിതത്തിന്റെ ഗതിഭേദങ്ങളും സാഹിത്യഭാവനയുടെ
കലാവിചാരത്തിലേക്ക് സൂക്ഷ്മഭേദങ്ങളെയും വിശദാംശങ്ങളെയും
പ്രകാശിപ്പിച്ചുകൊണ്ട് കടന്നുവരാൻ തുടങ്ങി എന്നതാണ്.
-സുനിൽ പി. ഇളയിടം
മനുഷ്യജീവിതത്തിന്റെ വൈവിദ്ധ്യമാർന്ന നാനാഭാവങ്ങളും അവസ്ഥകളും
അവസ്ഥാന്തരങ്ങളും കലർന്ന സന്ദർഭങ്ങളെ സ്വാഭാവികമായി
പ്രതിഫലിപ്പിക്കുന്ന ബൃഹദ്‌നോവൽ