വയലാർ രാമവർമ്മ: ഒരു കാവ്യജീവിതം
₹440.00 ₹374.00
15% off
വയലാര്‍ കടന്നുപോയിട്ട് അമ്പതു കൊല്ലമായിരിക്കുന്നു. എന്നിട്ടും ഇങ്ങനെയൊരു ജീവചരിത്രകഥ വയലാറിനെക്കുറിച്ചെഴുതുന്നത് ഇതാദ്യമായാണ്. പുന്നപ്രയിലെയും വയലാറിലെയും നാല്‍പ്പതുകളിലെ വിപ്ലവകാലം തൊട്ട് 1975 ഒക്ടോബര്‍ 27ന് അകാലത്തില്‍ മറയുന്നതുവരെയുമുള്ള വയലാര്‍ രാമവര്‍മ്മയുടെ ജീവകാലത്തെ സൂക്ഷ്മത്തില്‍ പിന്തുടരുകയാണ് രാജീവ് പുലിയൂര്. ഈ ജീവചരിത്രകഥ കേരളത്തിന്റെ പുരോഗമനപ്രസ്ഥാനങ്ങളുടെയും സര്ഗ്ഗാത്മകജീവിതങ്ങളുടെയും സാംസ്കാരികമുന്നേറ്റങ്ങളുടെയും രേഖാകൃതികൂടിയാണ്.
-വി.ആര്. സുധീഷ്
നാല്‍പ്പത്തിയേഴു വര്‍ഷം മാത്രം ജീവിച്ച്, കൊതി തീരാതെ ഭൂമി വിട്ടുപോയ വയലാറെന്ന കവിയുടെ ഗന്ധര്വ്വജീവിതത്തെ കഥാഖ്യാനത്തോടു കിടപിടിക്കുന്ന രീതിയില്‍ അവതരിപ്പിക്കുന്ന ജീവിതാഖ്യാനം.
വയലാറിന്റെ കാവ്യജീവിതം ബയോഫിക്ഷന് ശൈലിയില്‍ അവതരിപ്പിക്കുന്ന ആദ്യത്തെ സമഗ്രജീവചരിത്രം








