Menon I.K.K

1919ല്‍ തൃശ്ശൂരില്‍ ജനിച്ചു. തൃശ്ശൂര്‍, മദിരാശി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇലക്ഷന്‍ കമ്മീഷന്‍ സെക്രട്ടറിയായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സ്ഥിരമായി എഴുതിയിരുന്നു. നൂറ്റിയമ്പതോളം ലേഖനങ്ങളും നൂറ്റിയെഴുപത്തിയഞ്ചോളം ചെറുകഥകളും അഞ്ചു കഥാസമാഹാരങ്ങളും നോവലും, ഇംഗ്ലീഷില്‍ കുട്ടികള്‍ക്കുള്ള കഥകള്‍, ലേഖനങ്ങള്‍, ജീവചരിത്രം ഇവയും കൃതികളായുണ്ട്. മേഘങ്ങള്‍ക്കിടയില്‍, മയില്‍, നിഗൂഢസ്ഥനിസ്വനങ്ങള്‍, ഐ.കെ.കെ.എമ്മിന്റെ കഥകള്‍, വൈല്‍ഡ് ഫ്ലര്‍, പലായനം, കുഞ്ഞാലിമരയ്ക്കാര്‍, ഫോക്ക് ടേല്‍സ് ഓഫ് കേരള, ദ സ്‌റ്റോറി ഓഫ് ആയുര്‍വേദ എന്നിവ പ്രധാന കൃതികള്‍. ഭാര്യ: ചെങ്കളത്ത് ലീല. വിലാസം: പൂന്താനം, പുതിയറ, കോഴിക്കോട്4.

    Showing the single result

    Showing the single result