വർത്തമാനപുസ്തകം
₹290.00 ₹246.00
15% off
In stock
മൂവി ക്യാമറയുമായി ലോകം ചുറ്റുന്ന പേര്ഷ്യക്കാരന് പ്രവാചകന് മജീദ് മജീദി, ഒരു ഇറോട്ടിക് മാസികയിലൂടെ അറബ് ലോകത്തെ പൊള്ളിച്ച വെറുക്കപ്പെട്ട എഴുത്തുകാരി ജുമാന ഹദാദ്, ഇന്ത്യന്‍ പുസ്തകവിപണിയിലെ ഏറ്റവും വിലപിടിപ്പുള്ള നോവലിസ്റ്റ് ചേതന്‍ ഭഗത്, ഇസ്രയേലിലിരുന്നുകൊണ്ട് പലസ്തീനുവേണ്ടി കവികളെ നിര്‍മ്മിക്കുന്ന സിയോണ ഷാമെ, ചോരമണക്കുന്ന ഓര്‍മ്മകള്‍കൊണ്ട് ചരിത്രപുസ്തകം തുന്നിയ ഉര്‍വശി ബൂട്ടാലിയ, ലോകം കൊണ്ടാടുന്ന ഇറാനിയന്‍ സംവിധായകരുടെയെല്ലാം പ്രിയപ്പെട്ട നായിക ഫാത്തിമ മൊതമത് ആര്യ, എല്ലാ ഇന്ത്യന്‍ ഭാഷകള്‍ക്കും ഒരേപോലെ ആവശ്യമുള്ള ഒരേയൊരു പ്രകാശ് രാജ്, ഫത്വകളും വധശ്രമങ്ങളും കൊണ്ട് സമ്പന്നയായ എഴുത്തുകാരി തസ്ലീമ നസ്റിന്, ആസിഡില്‍ അലിഞ്ഞുപോവാതെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ മഹാമാതൃകയായി രേഷ്മ ബാനോ ഖുറേഷി.
പല ലോകങ്ങള്‍, പല മനുഷ്യര്‍. വര്‍ത്തമാനത്തിന്റെ പുസ്തകം.