വാല്മീകിരാമായണം (ഒന്ന്, രണ്ട് ഭാഗങ്ങള്‍)
₹730.00 ₹657.00
10% off
In stock
The product is already in the wishlist!
Browse Wishlist
₹730.00 ₹657.00
10% off
In stock
വാല്മീകിരാമായണം
(ഒന്നാം ഭാഗം)
സ്വാമി സിദ്ധിനാഥാനന്ദ
ഹിന്ദുമതത്തിന്റെ പരമപ്രമാണങ്ങൾ വേദങ്ങൾ. വേദമറിയുന്നവരുടെ ഉപദേശങ്ങളും ആചാരങ്ങളും പ്രമാണങ്ങളാണ്. സജ്ജനങ്ങളുടെ ആചാരങ്ങളും പ്രമാണങ്ങൾ തന്നെ. ഇവയിൽ സജ്ജനാചാരങ്ങളെന്ന വിഭാഗത്തിൽപ്പെട്ട പ്രമാണമായ മഹാഗ്രന്ഥമാണ് രാമായണം. മനുമഹർഷി തുടങ്ങിയവർ വർണ്ണിച്ച വർണ്ണാശ്രമധർമ്മങ്ങൾ പരിപാലിക്കുന്നതുകൊണ്ട് ഇതു ധർമ്മശാസ്ത്രവുമാണ്.
‘ഇതിഹ ആസ്‌തേ അസ്മിൻ ഇതി ഇതിഹാസഃ.’ ഇതിൽ ‘ഇതിഹ’ ഉള്ളതുകൊണ്ട് ഇതിഹാസം. ഇതിഹയെന്നാൽ പാരമ്പര്യോപദേശം. പരമ്പരയാ ശീലിച്ച് വ്യക്തിക്കും സമൂഹത്തിനും ശ്രേയസ്കരമെന്നു തെളിഞ്ഞ സദാചാരങ്ങൾ ഇതിഹകൾ. സത്യമൂർത്തിയും ധർമ്മമൂർത്തിയുമായ രാമനെ കേന്ദ്രമാക്കി ധർമ്മോപദേശം ചെയ്യുന്ന ഇതിഹാസമാണ് രാമായണം.
വാല്മീകിരാമായണം
(രണ്ടാം ഭാഗം)
സ്വാമി സിദ്ധിനാഥാനന്ദ
മനുഷ്യനു ധർമ്മം മാർഗ്ഗവും ബ്രഹ്മം ലക്ഷ്യവുമാണ്. ‘ധർമ്മോ രക്ഷതി രക്ഷിതഃ’ എന്നു മനു പ്രഖ്യാപിച്ചു. വ്യാസനും, മഹാജനങ്ങൾ പോയ വഴി പിൻതുടരാൻ ഉപദേശിക്കുന്നു. ‘രാമോ വിഗ്രഹവാൻ ധർമ്മഃ’ എന്നതാണ് ആദികവിയുടെ പ്രമേയം. രാമനിൽ ധർമ്മപാദങ്ങളായ തപസ്സ്, ശൗചം, ദയാ, സത്യം എന്നീ നാലും തികഞ്ഞിരിക്കുന്നുവെന്ന് ആദികവി സ്വകാവ്യംകൊണ്ടു തെളിയിക്കുന്നു.
സത്യമറിയലാണ് ജീവിതലക്ഷ്യം. അതിനു സത്യം പറയണം. സത്യം പറയാൻ സാധിക്കണമെങ്കിൽ ധർമ്മം ആചരിക്കണം. ‘സത്യം വദ, ധർമ്മം ചര’ എന്ന ഉപദേശം രാമന്റെ ജീവിതത്തിൽ പ്രയോഗത്തിൽ വരുന്നത് ആദികവി തെളിയിച്ചു കാട്ടിത്തരുന്നു.