Description
തീക്കാറ്റു വീശിനടന്ന ഒരു കാലം ജന്മിത്തത്തിനും അക്രമത്തിനും അനീതിക്കുമെതിരെ, ചൂഷകരുടെ നെഞ്ചിനുനേരെ സഹസ്രക്കണക്കിനു ചൂണ്ടുവിരലുകളുയര്‍ന്നു, കേരളത്തിലങ്ങോളമിങ്ങോളം അവശരും ആര്‍ത്തരുമായ മനുഷ്യഹൃദയങ്ങളില്‍ കമ്യൂണിസത്തിന്റെ വിത്തുകള്‍ വീണു. ഒളിവിലും തെളിവിലും പതിനായിരങ്ങളുടെ സഹനത്തിലും കണ്ണുനീരിലും വീണ് ആ വിത്തുകള്‍ മുളച്ചു. പ്രത്യാശാഭരിതരായിരുന്ന അധ്വാനിക്കുന്ന മനുഷ്യന് ഒടുവില്‍ കണ്ടത് ഒരു കൊന്നത്തെങ്ങുപോലെ ആകാശത്തേയ്ക്കു വളര്‍ന്നുപോകുന്ന പ്രസ്ഥാനത്തെയാണ്. വിശക്കുന്നവന് അപ്പവും ദരിദ്രന് അഭയവും സകലര്‍ക്കും സമത്വവും പ്രദാനം ചെയ്യുന്നതിനു പകരം ഉയരങ്ങളിലെ ഒരു നക്ഷത്രം മാത്രമായി പ്രസ്ഥാനം മനുഷ്യനില്‍ നിന്നകന്നു. കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ മറ്റൊരു മുഖമാണ് ആധുനിക മലയാളസാഹിത്യത്തിലെ ഒരപൂര്‍വ്വ അനുഭവമായ ഉഷ്ണമേഖല.








Reviews
There are no reviews yet.