Add a review
You must be logged in to post a review.
₹100.00 ₹85.00 15% off
In stock
വല്ല്യൊളം ചെകുത്താന്മാര്‍ കുത്തിയതാണ്. കൂള്‍ള രാമൈശന്റെ വെട്ടുപോത്തുകള്‍ കെടന്ന് പൊളഞ്ഞ് ചെളിക്കുണ്ടാക്കിയതാണ്. വെള്ളക്കുണ്ട് ഒറ്റരാത്രി കൊണ്ട് ചെകുത്താന്‍മാര്‍ കുത്തിക്കൊളമാക്കി. കൊളം കവിഞ്ഞ് വെള്ളക്കെട്ട് പൊട്ടി തോടായി. അത് നീല്യാറ തോട് വരെ ഒഴുകിച്ചെന്നു നിന്നു. അത് മനുഷ്യസാധ്യല്ല. ഒരണമൊട്ക്ക്ല്ല്യ….. ഒരാള്‍ടേം അധ്വാനല്ല്യാ…..കൂള്‍ളരാമൈശന്റെ ഏട്ടന്‍ കെടാതി ഐശനാണ് ആദ്യം കണ്ടത്. തോടിന്റെ പടിഞ്ഞാറ് ഞാറ്റുവട്ടി ഒഴിച്ചിട്ടത് അങ്ങനെ കുളമായി…- ഭാഷയുടെ മാറിമറിച്ചലുകള്‍ കാട്ടിത്തരുന്ന അസാധാരണമായ ഒരു നോവല്‍ . രണ്ടാം പതിപ്പ്.
തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ ജനിച്ചു. കോഴിക്കോട് ഗവ. ലോകോളേജില്‍ നിന്നും നിയമബിരുദം. തിരുവനന്തപുരം ലോകോളേജില്‍ നിന്നും ബിരുദാനന്തര ബിരുദം. ദേവികുളം കോടതിയില്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് ആയിരുന്നു. എറണാകുളം, പെരുമ്പാവൂര്‍ കോടതികളില്‍ മുന്‍സിഫ്. ഇപ്പോള്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ മുന്‍സിഫ്. വിദ്യാര്‍ത്ഥിയായിരിക്കെ കഥാസമാഹാരം പ്രസിദ്ധീകരിച്ചു. ഭഒരു പോരാളി ജനിക്കുന്നു.' വിലാസം: ഭഅമ്മണത്ത്' ചെമ്പോട്, പനങ്ങാട്ടുകര പി.ഒ., വടക്കാഞ്ചേരിതൃശൂര്‍
You must be logged in to post a review.
Reviews
There are no reviews yet.