Description
ടി.പിയുടെ രാഷ്ട്രീയജീവിതവും രക്തസാക്ഷിത്വവും അതിന് പിന്നില്‍ അരങ്ങേറിയ ഗൂഢാലോചനകളും കേസന്വേഷണവും കോടതിവിധിയും സമഗ്രമായി പ്രതിപാദിക്കുന്ന പുസ്തകം.
14 അധ്യായങ്ങളുള്ള പുസ്തകത്തില്‍ ടി.പി.യുടെ രാഷ്ട്രീയവ്യക്തിജീവിതം, കേസന്വേഷണം, കോടതിവിധി എന്നിവയാണുള്ളത്. ടി.പി.യുടെ ജീവിതത്തിലെ അവസാനദിവസംരാവിലെ മുതല്‍ കൊല്ലപ്പെടുംവരെയുള്ള വിവരങ്ങള്‍ ‘ആ കറുത്ത വെള്ളിയാഴ്ച’ എന്ന അധ്യായത്തിലുണ്ട്. സി.പി.എമ്മിന്റെ കളരിയില്‍നിന്ന് പരിശീലനം നേടിയവര്‍ പിന്നീട് വാടകക്കൊലയാളികളായ സംഭവങ്ങള്‍, കൊലക്കേസ് സാക്ഷികളെ കൂറുമാറ്റി സി.പി.എമ്മുകാരായ പ്രതികളെ രക്ഷപ്പെടുത്തിയ സംഭവങ്ങള്‍, ടി.പി.യുടെ കുടുംബത്തെ സഹായിക്കാന്‍ കമ്മിറ്റിയുണ്ടാക്കിയ മുപ്പതിലേറെ പാര്‍ട്ടി അംഗങ്ങളെ പുറത്താക്കിയ വിവരങ്ങള്‍ തുടങ്ങിയവയും പുസ്തകത്തിലുണ്ട്. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി.വീരേന്ദ്രകുമാറിന്റെതാണ് ആമുഖം.
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, കെ.സി.ഉമേഷ്ബാബു എന്നിവരുടെ ലേഖനങ്ങളുമുണ്ട്. അന്ധമായ രാഷ്ട്രീയവിരോധത്താല്‍ തെരുവില്‍ കൊലചെയ്യപ്പെട്ടവരുടെ നിരാലംബരായ കുടുംബാംഗങ്ങള്‍ക്കാണ് പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്.




Reviews
There are no reviews yet.