Mathrubhumi Books

Availability: In Stock

തിരികെവരാനാവാത്ത പാത

₹490.00 ₹416.00 15% off

Author: GOPALAKRISHNAN M P Category: Language:   MALAYALAM
ISBN 13: 9789376881185 Edition: 1 Publisher: Mathrubhumi
Pages: 336

Description

ഇവിടെ കേരളത്തിലിരുന്ന് പഴയ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലെ കൊടുംഭീകരദൃശ്യങ്ങളെല്ലാം നേരില്‍ക്കാണുന്നതുപോലെ അനുഭവിക്കുകയാണ്, ഈ പുസ്തകം വായിക്കുമ്പോള്‍. ഗോപാലകൃഷ്ണന്റെ എഴുത്തിന് അത്രമാത്രം ശക്തിയുണ്ട്, ദൃശ്യപരതയുണ്ട്. വേദന തളംകെട്ടിനില്‍ക്കുന്ന വിവരണങ്ങളില്‍ നിറയെ അഗ്നിയാണ്. മുക്കാല്‍നൂറ്റാണ്ടു കഴിഞ്ഞിട്ടും കെട്ടണയാത്തവിധം ചൂളകളിലെ കരിഞ്ഞ ശവഗന്ധവും തീവ്രമായ ചൂടും ചൂരും അനുഭവിപ്പിക്കുന്ന എഴുത്തുഭാഷ.
ഈ ഗ്രന്ഥത്തില്‍ക്കൂടി ആ ദുരന്തഭൂമിയുടെ ചരിത്രം ‘പറയാതെ പറയുന്ന’ ഒരു സന്ദേശമുണ്ട്. ഓഷ്‌വിറ്റ്‌സില്‍നിന്ന് ഇന്നത്തെ മനുഷ്യരിലേക്കും വര്‍ത്തമാനകാലത്തേക്കും ഏറെയൊന്നും ദൂരമില്ലെന്ന ദുഃഖസത്യമാണത്.
– കെ.കെ. മാരാര്‍

ചരിത്രത്തിലെ കണ്ണീര്‍ക്കയമായ ഓഷ്‌വിറ്റ്‌സ് നാത്സി തടങ്കല്‍പ്പാളയത്തിലൂടെയുള്ള യാത്ര

Book_THIRIKE VARANAVATHA PATHA
You're viewing: THIRIKE VARANAVATHA PATHA ₹490.00 ₹416.00 15% off
Add to cart
Shopping cart close