Add a review
You must be logged in to post a review.
₹175.00 ₹149.00 15% off
In stock
ഇവിടെ, സൈബര്‍ സ്‌പേസിലെ ഒരു ബിന്ദുവില്‍നിന്ന് മറ്റൊരു ബിന്ദുവിലേക്ക് ഒട്ടും ദൂരമില്ലാതിരിക്കെ വെളുത്ത കട്ടകളുടെ മുന്‍പില്‍ വിടര്‍ന്ന കണ്ണുകളോടെ ഇരിക്കുന്ന കുട്ടി ഈ പ്രപഞ്ചത്തെ ആകെയാണല്ലോ തൊടുന്നത്. അപ്പോള്‍ ആ കിരാതന്റെ വിരല്‍ത്തുമ്പിലേക്ക് ഇരച്ചുകയറുന്ന ശക്തിക്ക് ഏഴു ലോകങ്ങളെയും കീഴ്‌പ്പെടുത്താനുള്ള കരുത്തു കിട്ടുന്നു. നോക്കൂ, ഊര്‍മിളാ, അവിടെ പ്രാദേശികമായ സ്ഥലം എന്നൊന്ന് ഇല്ലാതാകുന്നു. കാലം ഒരു പ്രഹേളികയാകുന്നു. കാരണം, സൈബര്‍ സ്‌പേസ് എന്ന മായാലോകത്തില്‍ ഒരേസമയം നീ അവിടെയും ഇവിടെയും എവിടെയും ആകുന്നു….
സൈബര്‍ ആഭിചാരവും പ്രണയവും ഭ്രമാത്മകലോകവുമെല്ലാം ചേര്‍ന്ന് നിഗൂഢതയുടെ വലക്കണ്ണികള്‍ നെയ്യുന്ന തിങ്കളാഴ്ചകളിലെ ആകാശം ഉള്‍പ്പെടെ ദൈവത്തിന്റെ കൈ, ഒഴിവുകാലം, ഉയരങ്ങളില്‍, ഒട്ടകം, മടക്കം, ചന്തുമൂപ്പന്‍… തുടങ്ങി യാഥാര്‍ത്ഥ്യത്തിനും സങ്കല്പത്തിനുമിടയിലുള്ള അതിര്‍വരമ്പുകള്‍ തകര്‍ത്ത് സ്ഥലകാലങ്ങള്‍ക്കപ്പുറത്തേക്ക് ഒഴുകിപ്പരക്കുന്ന പന്ത്രണ്ടു കഥകള്‍. സേതുവിന്റെ പ്രശസ്തമായ കഥാസമാഹാരത്തിന്റെ പുതിയ പതിപ്പ്.
You must be logged in to post a review.
Reviews
There are no reviews yet.