തപോവനയാത്ര
₹160.00 ₹136.00
15% off
In stock
തണുപ്പ് എന്റെ ശരീരത്തെ പന്തുതട്ടുന്നു. പക്ഷേ, താഴ്‌വരയെ വലയംചെയ്യുന്ന നിലാവിൽപ്പൊതിഞ്ഞ പ്രശാന്തി പേരില്ലാത്ത ഒരു ആനന്ദത്തിലേക്ക് നമ്മെ അപ്പൂപ്പൻതാടിയെപ്പോലെ
പറത്തിയുയർത്തുന്നു. കണ്ണുകൾ മാനത്തേക്കു
തിരിക്കുമ്പോൾ ആകാശഗംഗയുടെ മനംമയക്കിക്കൊണ്ട്
ശോഭിക്കുന്ന വഴിത്താര നമ്മെ മാടിവിളിക്കുന്നു:
വരൂ യാത്രികാ, പ്രപഞ്ചത്തിലേക്കു സ്വാഗതം…
യാത്രികരുടെ എക്കാലത്തെയും സ്വപ്‌നമായ
തപോവനത്തിലേക്ക് സ്വാമി സംവിദാനന്ദിനൊപ്പം
സക്കറിയ നടത്തിയ സാഹസികവും
നിഗൂഢാനുഭൂതി നിറഞ്ഞതുമായ വിസ്മയയാത്രയുടെ
അനുഭവരേഖ
ആധുനിക മലയാളകഥാസാഹിത്യത്തിലെ പ്രമുഖരില്‍ ഒരാള്‍. സാമൂഹിക വിമര്‍ശകന്‍, മാധ്യമ പ്രവര്‍ത്തകന്‍. ഒരിടത്ത്, ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും, എന്തുണ്ട് പീലാത്തോസേ വിശേഷം?, കണ്ണാടി കാണ്മോളവും എന്നിവയാണ് പ്രമുഖ കൃതികള്‍.കോട്ടയം ജില്ലയിലെ ഉരുളികുന്നത്ത് ജനിച്ചു. ഡല്‍ഹിയില്‍ പ്രസാധന-മാധ്യമരംഗങ്ങളില്‍ ഇരുപതു വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. ഏഷ്യാനെറ്റ് സ്ഥാപക പ്രവര്‍ത്തകന്‍. രചനകളുടെ ഇംഗ്ലീഷ് പരിഭാഷകളുള്‍പ്പെടെ നാല്പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് താമസിക്കുന്നു.








