തൈത്തിരീയ ഉപനിഷത്ത്
₹150.00 ₹135.00
10% off
Out of stock
Get an alert when the product is in stock:
The product is already in the wishlist!
Browse Wishlist
₹150.00 ₹135.00
10% off
Out of stock
പവിത്രമായ ഹൈന്ദവ പാരമ്പര്യത്തിൽ തൈത്തിരീയ ഉപനിഷത്തിന് നിസ്തുലമായ ഒരു സ്ഥാനമാണുള്ളത്. ഈ ഉപനിഷത്ത് പ്രഖ്യാപിക്കുന്ന വിജ്ഞാപനം ‘ഹൈന്ദവ ജീവിതചര്യ’യാണ്. ‘സത്യം പറയൂ; നിങ്ങളുടെ കർത്തവ്യങ്ങൾ നിർവ്വഹിക്കൂ; ആദ്ധ്യാത്മിക ഗ്രന്ഥങ്ങളുടെ പഠനം അവഗണിക്കരുത്; വംശപരമ്പരയ്ക്ക് തടസ്സം വരാൻ പാടില്ല; സത്യത്തിൽനിന്ന് വ്യതിചലിക്കരുത്; നന്മയുടെ മാർഗത്തിൽനിന്നും വ്യതിചലിക്കരുത്; മാഹാത്മ്യത്തെ ആരാധിക്കണം; നിങ്ങളുടെ അമ്മയെ ഈശ്വരനായി കരുതൂ; നിങ്ങളുടെ അച്ഛനെ ഈശ്വരനായി കരുതൂ; നിങ്ങളുടെ ഗുരുവിനെ ഈശ്വരനായി കരുതൂ; നിങ്ങളുടെ അതിഥിയെ ഈശ്വരനായി കരുതൂ; ദോഷരഹിതമായ കർമ്മങ്ങൾ മാത്രം അനുഷ്ഠിക്കൂ; എപ്പോഴും മഹാത്മാക്കളെ ബഹുമാനിക്കൂ.’ ഹൈന്ദവസ്പർശമുള്ള ഈ ജനകീയ കല്പനകൾ ഹൈന്ദവ തത്വശാസ്ത്രത്തിലെ ഒരു അതുല്യ സവിശേഷതയാണ്.
‘(ബ്രഹ്മത്തെ സാക്ഷാത്ക്കരിക്കുന്നവൻ പരമസത്യമായ ബ്രഹ്മത്തെ പ്രാപിക്കുന്നു. ബ്രഹ്മം സത്യവും ജ്ഞാനവും അനന്തവുമാണ്, യാതൊന്നിൽ നിന്നാണോ, എല്ലാ ജീവജാലങ്ങളും ജനിച്ചത് യാതൊന്നിലാണോ ജനിച്ച ജീവജാലങ്ങളെല്ലാം നിലനിന്നുകൊണ്ടിരിക്കുന്നത് യാതൊന്നിലാണോ മരണത്തിൽ അവയെല്ലാം തിരിച്ചുചെല്ലുന്നത് അതിനെ അന്വേഷിക്കൂ. അതാണ് ബ്രഹ്മം. ധ്യാനത്തിലുടെ ബ്രഹ്മത്തെ അറിയൂ.’
പത്രപ്രവർത്തകനും താർക്കികനും പണ്ഡിതനും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദധാരിയും ആയ സ്വാമി ചിന്മയാനന്ദ അദ്ദേഹത്തിന്റെ ഈ വ്യാഖ്യാനത്തെ കൂടുതൽ ശ്രേഷ്ഠമാക്കുന്നു.