ശ്രീമഹാ ദേവീഭാഗവതം (കിളിപ്പാട്ട്)
₹990.00 ₹891.00
10% off
Out of stock
Get an alert when the product is in stock:
The product is already in the wishlist!
Browse Wishlist
₹990.00 ₹891.00
10% off
Out of stock
ചെറുശ്ശേരി ചാത്തുമേനോൻ
ഓം സർവമംഗള മംഗല്യ ശിവേ സർവാർത്ഥ സാധികേ
ശരണ്യേ ത്ര്യംബകേ ഗൗരി നാരായണി നമോസ്തുതേ
ആദിപ്രളയകാലത്ത്, വിഷ്ണു ബാലരൂപിയായി അരയാലിലയിൽ ശയിക്കുകയായിരുന്നു. ചുറ്റും ശൂന്യത മാത്രം. താനാരാണ്? എങ്ങിനെയാണ് ഈ അരയാലിലയിൽ എത്തിച്ചേർന്നത്? എത്ര ചിന്തിച്ചിട്ടും അദ്ദേഹത്തിന് ഉത്തരം ലഭിച്ചില്ല. അപ്പോൾ പരാശക്തി അശരീരിയായി ഇപ്രകാരം പറഞ്ഞു, “സർവ്വം ഖല്വിദമേവാഹം നാന്യദസ്തി സനാതനം” (സർവ്വവും ഞാൻ തന്നെയാകുന്നു. എന്നിൽ നിന്നന്യമായി സനാതനമായ ഒന്നും തന്നെയില്ല). വേദസാരമായിരിക്കുന്ന ഈ അർദ്ധശ്ലോകത്തെ ഭഗവാൻ നിരന്തരം മനനം ചെയ്തശേഷം സൃഷ്ടികർത്താവായ
ബ്രഹ്മാവിന് ഉപദേശിച്ച് കൊടുത്തു. ബ്രഹ്മാവാകട്ടെ സ്വപുത്രനായ നാരദനും, നാരദൻ വേദവ്യാസനും ഭാഗവതസാരത്തെ ഉപദേശിച്ചുകൊടുത്തു. വേദവ്യാസൻ ഇതിനെ വിസ്തരിച്ചതിനുശേഷം ജനമേജയന് ഉപദേശിച്ചുകൊടുത്തു. 12 സ്കന്ധങ്ങളോടും 18,000 ശ്ലോകങ്ങളോടും കൂടിയ ദേവീഭാഗവതം പരാശക്തിയുടെ തിരുസ്വരൂപമായി പ്രകീർത്തിക്കപ്പെട്ടിരിക്കുന്നു. ദേവീഭക്തൻമാർക്ക് എന്നെന്നും സൂക്ഷിച്ചുവയ്ക്കാവുന്ന ഒരു അമൂല്യ ഗ്രന്ഥമാണ് പണ്ഡിതവരേണ്യനായ ചെറുശ്ശേരി ചാത്തുമേനോന്റെ ദേവീഭാഗവതം കിളിപ്പാട്ട്.