Book SREESANKARADARSANAM
Book SREESANKARADARSANAM

ശ്രീശങ്കരദർശനം

170.00 144.00 15% off

Author: Panoli V Category: Language:   MALAYALAM
ISBN: ISBN 13: 9789359622873 Edition: 6 Publisher: Mathrubhumi
Specifications Pages: 128 Binding: NORMAL
About the Book

ശ്രീശങ്കരാചാര്യരെ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു അമൂല്യനിധിയാണ് ഈ ഗ്രന്ഥരത്നം.
– പ്രൊഫ. കെ.പി. നാരായണ പിഷാരോടി

ശ്രീശങ്കരാചാര്യകൃതികളെ അടിസ്ഥാനമാക്കി പ്രസിദ്ധീകൃതമായ ഇരുപത്തിരണ്ട് ലേഖനങ്ങളുടെ സമാഹാരം. ശ്രീശങ്കരാചാര്യരുടെ ജീവിതദൗത്യത്തെക്കുറിച്ച് പുതിയ അറിവുകള്‍ നല്‍കുന്ന ശ്രദ്ധേയകൃതി.

The Author

1923 ജൂലായില്‍ കോഴിക്കോട്ടു ജനിച്ചു. ഇരുപത്തി മൂന്നാം വയസ്സില്‍ സാഹിത്യ കേസരി പണ്ഡിറ്റ് പി. ഗോപാലന്‍നായരുടെ ശിഷ്യനായി സംസ്‌കൃതവും പിന്നീട് വേദാന്തവും പഠിച്ചു. കൂടാതെ ദേശമംഗലത്തു രാമവാരിയര്‍, പി.സി. അനുജന്‍ രാജ, പ്രകാശാനന്ദ സ്വാമികള്‍ എന്നീ ഗുരുഭൂതന്മാരുടെ ശിഷ്യത്വത്തില്‍ യഥാക്രമം മാഘവും വ്യാകരണവും തര്‍ക്കവും പഠിക്കുകയുണ്ടായി. ചെറുപ്പംതൊട്ടു വിവേകാനന്ദകൃതികളില്‍ അതിയായ താത്പര്യം പ്രദര്‍ശിപ്പിച്ചുപോന്നു. 1950ല്‍ ബേലൂര്‍ മഠത്തില്‍ (കല്‍ക്കത്ത) വെച്ചു വിവേകാനന്ദ സ്വാമികളുടെ ശിഷ്യനായ ശ്രീ വിരജാനന്ദ സ്വാമികളില്‍നിന്നും ശ്രീ മാധവാനന്ദ സ്വാമികളില്‍നിന്നും അനുഗ്രഹാശിസ്സുകള്‍ ലഭിച്ചു. സിമൂലിയാ ഗ്രാമത്തിലുള്ള സ്വാമി വിവേകാനന്ദന്റെ ജന്മഗൃഹം സന്ദര്‍ശിച്ച് (1950 ജൂണില്‍) സ്വാമികളുടെ അനുജന്‍ ഭൂപേന്ദ്രനാഥ ദത്തനുമായി അഭിമുഖ സംഭാഷണം നടത്തി. കാശി, സാരനാഥ്, പശുപതിനാഥ്, ശാന്തിനികേതന്‍ തുടങ്ങിയ സുപ്രധാന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും ഹിമവാനില്‍ അല്പകാലം താമസിക്കുകയും ചെയ്തു. ത്രിഭുവന്‍ സര്‍വകലാശാലയില്‍ (കാഠ്മാണ്ഡു) നിന്നു ആംഗലഭാഷയിലും ആംഗല സാഹിത്യത്തിലും മാസ്റ്റര്‍ ബിരുദം നേടി. 1944 മാര്‍ച്ചില്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡില്‍ സേവനമാരംഭിച്ചു. 1957 സപ്തംബര്‍ അവസാനത്തോടെ ഗവണ്മെന്റ് സര്‍വീസില്‍ പ്രവേശിക്കുകയും 1978 ജൂണ്‍ 30ന് വിരമിക്കുകയും ചെയ്തു. സുധര്‍മാ സാംസ്‌കാരികസമിതി (കോഴിക്കോട്), മഹാമഹോപാദ്ധ്യായ ഡോ. എസ്.ആര്‍. ദൊരൈസ്വാമി ശാസ്ത്രികളുടെ നേതൃത്വത്തില്‍ 7.11.1976ന് ഭവിദ്യാവാചസ്​പതി' എന്ന ബഹുമതി നല്കി ആദരിച്ചു. മഹര്‍ഷി മഹേശ് യോഗിയുടെ ക്ഷണം സ്വീകരിച്ചു. 1981 സപ്തംബറില്‍ സ്വിറ്റ്‌സര്‍ലാന്റ് സന്ദര്‍ശിച്ചു. 1990ല്‍ ഭരാമാശ്രമം' അവാര്‍ഡ് പനോളിയെ തേടിയെത്തി. ഉപനിഷത്തുകള്‍ ശങ്കരന്റെ സ്വന്തം വാക്കുകളില്‍ എന്ന വിഖ്യാത ഗ്രന്ഥം ആംഗലത്തില്‍ രചിക്കുകയും അതുവഴി ജഗദ്ഗുരു ശ്രീശങ്കരന്റെ അദൈ്വത വേദാന്തം അന്താരാഷ്ട്ര മേഖലയില്‍ പ്രചരിപ്പിക്കുകയും ചെയ്തതു പ്രമാണിച്ച് കേരള സംസ്‌കൃത അക്കാദമി 17.9.1993ന് ഭവിദ്യാഭൂഷണം' ബിരുദം നല്കി ആദരിക്കുകയുണ്ടായി. വേദങ്ങള്‍, വേദാംഗങ്ങള്‍, ദര്‍ശനങ്ങള്‍, സാഹിത്യം എന്നീ മേഖലകളിലെ പാണ്ഡിത്യം മാനിച്ചും ഭാരതീയ സംസ്‌കൃതിക്കും സംസ്‌കൃത ഭാഷയ്ക്കും നല്കിയ സംഭാവന കണക്കിലെടുത്തുകൊണ്ടും ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല (കാലടി) 8.5.1995ന് ഭപ്രമാണപത്രം' നല്കി ആദരിച്ചു. 2001ല്‍ അന്തരിച്ചു.

You may also like…

You're viewing: SREESANKARADARSANAM 170.00 144.00 15% off
Add to cart