Add a review
You must be logged in to post a review.
₹730.00 ₹657.00
10% off
Out of stock
ഭൗതികമായ ചില സുഖസൗകര്യങ്ങളും കൈവന്നിട്ടുണ്ടെങ്കിലും മനു ഷ്യജീവിതത്തിന് ഒരു മാറ്റവും വന്നിട്ടില്ല. ജനനവും മരണവും സുഖവും ദുഃഖവും ഒക്കെ അന്നത്തെപ്പോലെ തന്നെയുണ്ട്. എന്തിനു ജനിക്കുന്നു? എന്തിനു മരിക്കുന്നു? എന്നൊക്കെ ചോദിച്ചാല്‍ പണ്ടത്തെക്കാള്‍ കൂടുതലായി ഒരുത്തരവും ഇന്നും ആര്‍ക്കും പറയാനില്ല. ആധ്യാത്മിക ദര്‍ശനംകൊണ്ട് ഗീതയിലും മറ്റും പറഞ്ഞിട്ടുള്ള രഹസ്യതത്വങ്ങള്‍ അന്നും ഇന്നും പരമാശ്വാസമാണ് മനുഷ്യന് നല്‍കുന്നത്.
ശ്രീമദ് ഭഗവദ്ഗീത നമ്മുടെ കാലത്തേക്ക് എന്നെത്തെയും പോലെ പ്ര സക്തമാണ്. ഇനിയും കാലം കഴിഞ്ഞ് പരിഷ്‌കാരത്തിന്റെ പേരില്‍ ലോകം അധപ്പതിക്കുകയാണെങ്കില്‍ അന്നു ഗീതയുടെ പ്രസക്തി വര്‍ധിക്കുകയേയുള്ളൂ. അല്ല. പരിഷ്‌കാരം വര്‍ധിച്ച ലോകം കൂടുതല്‍ നന്മയിലേക്കുയരുകയാണെങ്കില്‍ ഗീതാദര്‍ശനം കൂടുതല്‍ സഫലമായി എന്നതിനു തെളിവാകും.
ജീവിതവിജയവും പരമശാന്തിയും പ്രദാനം ചെയ്യുന്ന ദിവ്യമന്ത്രമാണ് ഗീത. ഈ ശിവാരവിന്ദം ഭാഷ്യം നമ്മുടെ ഭാഷയ്ക്ക് ഒരു അനര്‍ഘനിധിയാണ്. എത്ര ദീര്‍ഘമായ പഠനത്തിന്റെയും നിദിധ്യാസനത്തിന്റെയും ഫലമാണ് ഈ ഭാഷ്യമെന്ന് ആരോടും പറയണമെന്നില്ല. മലയാളികള്‍ ഇത് ഒരു മഹാന ധിപോലെ സൂക്ഷിക്കും. ഇതിന് സമര്‍ഹമായ പ്രോല്‍സാഹനവും അംഗീകാരവും സിദ്ധിക്കും. ഇതിന്റെ പ്രകാശനം സാധിക്കുന്ന ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന് നല്ലൊരു സേവനം നിര്‍വഹിക്കുന്നതില്‍ തികഞ്ഞ അഭിമാനത്തിനു വകയുണ്ട്. ആയിരക്കണക്കിനു പ്രസിദ്ധീകരണങ്ങള്‍ കൊണ്ട് ഭാഷയെ ആരാധിച്ച ആ മഹത് സ്ഥാപനം ഈ പ്രസിദ്ധീകരണം കൊണ്ട് വളരെ കൂടുതല്‍ ബഹുമാനം നേടിയിരിക്കുകയാണ്.
– ശൂരനാട്ടു കുഞ്ഞന്‍പിള്ള
You must be logged in to post a review.
Reviews
There are no reviews yet.