Mathrubhumi Books

Availability: In Stock

ഷെര്‍ലക്‌ഹോംസിന്റെ ഓര്‍മക്കുറിപ്പുകള്‍

SKU: BOOK15697

200.00 170.00 15% off

In stock

Add to wishlist
Author: SIR ARTHUR CONAN DOYLE Categories: , Language:   Malayalam
ISBN: ISBN 13: 978-81-8266-404-3 Publisher: Mathrubhumi
Pages: 0 Binding:
The Author

വിശ്വപ്രസിദ്ധ കുറ്റാന്വേഷകന്‍. 1859 മെയ് 22ാം തീയതി എഡിന്‍ബറോയില്‍ ജനിച്ചു. സ്‌റ്റോണിഹസ്റ്റിലും എഡിന്‍ബറോ യൂണിവേഴ്‌സിറ്റിയിലും പഠിച്ച് വൈദ്യശാസ്ത്ര ബിരുദം നേടി. ചെറുകഥാ രചനയ്ക്ക് പുതിയ മാനം നല്കി. ഷെര്‍ലക് ഹോംസ് എന്ന ബുദ്ധിരാക്ഷസനായ കഥാപാത്രത്തെ സൃഷ്ടിച്ചു. നേവല്‍ ഓഫ് ജാക്കറ്റ്, കാലാള്‍പ്പടയ്ക്കുള്ള സ്റ്റീല്‍ ഹെല്‍മറ്റ് എന്നിവ രംഗത്തു കൊണ്ടുവന്നു. യുബോട്ടുകളുടെ അപകട സാധ്യതകളെപ്പറ്റി ഒന്നാം ലോക മഹായുദ്ധത്തിനു മുമ്പ് താക്കീത് നല്കി. A Study in Scarlet, The Adventures of Sherlock Holmes, The Valley of Fear, His Last Bow, The Case Book of Sherlock Holmes, The Lost World, The Refugees എന്നിവ പ്രധാന കൃതികള്‍. 1930 ജൂലായ് 7ാം തീയതി അന്തരിച്ചു.

Description

ഷെര്‍ലക്‌ഹോംസിന്റെ ഏറ്റവും മികച്ച കഥകളുടെ സമാഹാരമാണ് ഈ ഓര്‍മക്കുറിപ്പുകള്‍. 1894-ല്‍ പുറത്തുവന്ന ഈ കഥകളുടെ പരമ്പരയില്‍ സില്‍വര്‍ ബ്ലെയിസ് എന്ന പന്തയക്കുതിരയുടെ തിരോധാനവും ഗ്രീക്ക് ദ്വിഭാഷിയുടെ ദുരന്തവും മസ്‌ഗ്രേവ് അനുഷ്ഠാനമെന്ന വിചിത്രമായ കടങ്കഥയും ഉള്‍പ്പെട്ടിട്ടുണ്ട്. ഗ്രീക്ക് ദ്വിഭാഷിയില്‍ ഹോംസിന്റെ ജ്യേഷ്ഠനും ജീനിയസ്സുമായ മൈക്രോഫ്റ്റ് ഹോംസിനെയും പരിചയപ്പെടുത്തുന്നു.

ഹോംസിന് ശക്തനായ ഒരെതിരാളിയായി പ്രൊഫസര്‍ മൊറിയാര്‍ട്ടി പ്രത്യക്ഷപ്പെടുന്ന കഥയാണ് അവസാനകൃത്യം. ലണ്ടനിലെ എല്ലാ കുറ്റകൃത്യങ്ങളുടെയും കേന്ദ്രബിന്ദുവായി അദൃശ്യനായി വര്‍ത്തിക്കുന്ന മൊറിയാര്‍ട്ടിയും ഹോംസും തമ്മില്‍ നടക്കുന്ന പോരാട്ടത്തിന് ലണ്ടനും യൂറോപ്പുമെല്ലാം പശ്ചാത്തലമാകുന്നു.

ഹോംസ് പരമ്പരയിലെ ക്ലാസിക് കഥകളുടെ സമാഹാരം.

പരിഭാഷ
കെ.പി. ബാലചന്ദ്രന്‍

Book_Sherlock Holmsinte Ormakkurippukal
You're viewing: Sherlock Holmsinte Ormakkurippukal 200.00 170.00 15% off
Add to cart
Shopping cart close