Book Seetha
Book Seetha

സീത

60.00 51.00 15% off

In stock

Author: Snehalatha Reddi Category: Language:   Malayalam
ISBN 13: 978-81-8266-589-7 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

രാമന്‍: നിനക്കെങ്ങനെ എന്റെ സ്‌നേഹത്തെ സംശയിക്കാനാകും? എന്റെ വ്യക്തിപരമായ കാര്യങ്ങളെക്കാള്‍ മീതേയാണ് രാജാവ് എന്ന നിലയിലെ ഉത്തരവാദിത്വം എന്ന് നിനക്കറിയില്ലേ?

സീത: പക്ഷേ, സ്‌നേഹമാണ് എല്ലാറ്റിലും വലുത്. നമുക്കിടയില്‍ സംഭവിക്കാവുന്ന ഏറ്റവും വലിയ കാര്യം അതുതന്നെയാണ്. നാം സ്വീകരിക്കുന്ന ഒന്നല്ല സ്‌നേഹം, കൊടുക്കുന്നതാണ്. വിശ്വാസത്തിന്റെ പ്രവൃത്തിയാണ് സ്‌നേഹം. അഗാധമായ പ്രാര്‍ഥനകളില്‍പ്പോലും ആത്മപ്രകാശനത്തിന് ഉതകുന്ന അച്ചടക്കമാണ് സ്‌നേഹം. (രാമനെ ദയവോടെ നോക്കി) എന്തിന് ജനങ്ങളെ കുറ്റം പറയുന്നു? അവര്‍ ഒരിക്കലും എന്നെ നിരസിച്ചിട്ടില്ല. ഹേ, രാജാ രാമന്‍, അങ്ങയെ ആണ് അവര്‍ നിഷേധിച്ചത്.

ത്രേതായുഗം മുതല്‍ മൗനത്തിലും സഹനത്തിലും ഘനീഭവിച്ച സ്ത്രീയുടെ ദുഃഖവും നിരാശയും സീതയിലൂടെ രോഷത്തിന്റെ രൂപമാര്‍ന്ന് അണമുറിഞ്ഞൊഴുകുകയാണ്. ഇതിനു മുന്നില്‍ കടപുഴകുന്നത് ആണ്‍കോയ്മയുടെ കോട്ടകൊത്തളങ്ങളാണ്.
ഭൂമിപുത്രിയായ സീത ഇവിടെ പുതിയ മാറ്റത്തിന്റെ വിളനിലമാകുന്നു. അവളില്‍ തളിര്‍ക്കുന്ന വാക്കുകള്‍ക്കു മുന്നില്‍ രാജാധികാരവും പൗരോഹിത്യവും സ്തംഭിച്ചുപോകുന്നു. അവള്‍ ഒരു പുതിയ
സ്ത്രീമുന്നേറ്റത്തിന്റെ കാഹളമാകുന്നു.

2009 ലെ പരിഭാഷയ്ക്കുള്ള ഇ.കെ. ദിവാകരന്‍ പോറ്റി പുരസ്‌കാരം ലഭിച്ച നാടകം

The Author

Reviews

There are no reviews yet.

Add a review

You're viewing: Seetha 60.00 51.00 15% off
Add to cart