സനാതനധർമ്മ പരിചയം
₹750.00 ₹675.00
10% off
Out of stock
Get an alert when the product is in stock:
The product is already in the wishlist!
Browse Wishlist
₹750.00 ₹675.00
10% off
Out of stock
സ്വാമി ചിദാനന്ദപുരി
സർവ്വസമ്മതനും സർവ്വാദരണീയനും മത ചിന്തകൾക്ക് പുറം മാനവിക നന്മയുടെ വക്താവുമായ ആദ്ധ്യാത്മികാചാര്യനാണ് സ്വാമി ചിദാനന്ദപുരി.
സനാതനധർമ്മത്തെ പരിചയപ്പെടുത്താൻ വേണ്ടി പാരാവാരസദൃശമായ വേദങ്ങൾ മുതൽ പുരാണങ്ങളും ധർമ്മശാസ്ത്ര ഗ്രന്ഥങ്ങളും വരെയുള്ള വാങ്മയം മുഴുവൻ സ്വാമിജി ഈ ഗ്രന്ഥത്തിൽ ചർച്ചാവിഷയമാക്കുന്നു, ദാർശനികമായ ഒരു സമഗ്രത സ്വാമിജിയുടെ പ്രതിപാദനത്തിന് അവകാശപ്പെടാവുന്നതാണ്. ചതുർവേദ സംഹിതകൾ, ബ്രാഹ്മണങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുകൾ, വേദാംഗങ്ങൾ, ഉപവേദങ്ങൾ, ധർമ്മശാസ്ത്രഗ്രന്ഥങ്ങൾ, രാമായണം, മഹാഭാരതം, പുരാണങ്ങൾ, തന്ത്രം തുടങ്ങിയവ പ്രത്യേകം പ്രത്യേകമായി സ്വാമിജി പരിചയപ്പെടുത്തുന്നുണ്ട്.
ചെറുതും വലുതുമായ നിരവധി ഗ്രന്ഥങ്ങൾ രചിച്ച സ്വാമിജിയുടെ ‘മാഗ്നം ഓപസ്’ ആയി ഞാൻ കരുതുന്ന ഈ വിശിഷ്ട ഗ്രന്ഥം യൂണിവേഴ്സിറ്റിയിലെ നേതൃ പദത്തിലിരുന്നുകൊണ്ട് അവതരിപ്പിക്കാൻ സാധിക്കുന്നതിലുള്ള എന്റെ സന്തോഷം ഒരിക്കൽ കൂടി രേഖപ്പെടുത്തട്ടെ, മാനുഷികമൂല്യങ്ങളിൽ അടിയുറച്ച ഭാരതീയ ധാർമ്മിക വ്യവസ്ഥ എത്രകണ്ട് മനസ്സിലാക്കപ്പെട്ടുവോ അത്രകണ്ട് തെറിദ്ധരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഭാരതീയ സംസ്കൃതി മുന്നോട്ടു വച്ച ആത്മീയത അതിന്റെ സംശുദ്ധിയോടെ മനസ്സിലാക്കാൻ ശ്രമിക്കുന്ന ആരെയും ഈ ഗ്രന്ഥം നിരാശപ്പെടുത്തുകയില്ല എന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും.
(അവതാരികയിൽ വൈസ് ചാൻസലർ പ്രൊഫ. (ഡോ.) എം. അബ്ദുൾ സലാം)