Description
ശ്രീ സായീസച്ചരിതം സായീഭക്തരുടെ വിശുദ്ധമായ പ്രമാണഗ്രന്ഥമാണ്, ഭൗതികവും ആദ്ധ്യാത്മികവുമായ വിഷയങ്ങളില്‍ അന്തിമാശ്രയവും ആണ്. മാറാഠയില്‍ പ്രശസ്തനായ ഗോവിന്ദ് ദഭോല്‍ക്കര്‍, സായീശ്വരന്റെ അനുജ്ഞാനിര്‍ദ്ദേശങ്ങളോടെ രചിച്ച ഈ കൃതി ആദ്ധ്യാത്മികരംഗത്തെ അതുല്യരചനകളില്‍ ഒന്നാണ്. ദുഃഖിതര്‍ക്ക് ദുരിതഹരവും ജിജ്ഞാസുക്കള്‍ക്ക് ജ്ഞാനദായകവും ഐശ്വര്യകാംക്ഷികള്‍ക്ക് സമൃദ്ധിപ്രദവും ജ്ഞാനികള്‍ക്ക് ഗംഗാപ്രവാഹവുമാണെന്ന് കാലം തെളിയിച്ച കൃതി. മൂലകൃതിയോട് നീതിപുലര്‍ത്തി ഡോ. ഇന്ദിര ഖെര്‍ നിര്‍വ്വഹിച്ച പദാനുപദ ഇംഗ്ലീഷ് വിവര്‍ത്തനത്തിന് പി.ആര്‍. രാധാകൃഷ്ണന്‍ നടത്തിയ മലയാള പരിഭാഷ.
സമ്പൂര്‍ണ്ണ ശ്രീസായി സച്ചരിതത്തിന്റെ സൂക്ഷ്മവും ധന്യവുമായ പരിഭാഷ



