സമര കേരളം
₹500.00 ₹425.00 15% off
In stock
ഐക്യകേരളത്തിന് ശേഷം നടന്ന സമരങ്ങളുടെ ചരിത്രപുസ്തകം
ചരിത്രം/പഠനം/റഫറൻസ്
ആർ. കെ. ബിജുരാജ്
കേരളം കെട്ടിപ്പടുത്തത് സമരങ്ങളിലൂടെയാണ്. കൊളോണിയൽ കാലഘട്ടം മുതൽ ഈ മണ്ണിൽ നിലയുറപ്പിച്ച് നടത്തിയ ധീരപോരാട്ടങ്ങളിലൂടെയാണ് കാലത്തിന് മുന്നിൽ നിവർന്നുനിൽക്കാവുന്ന ജനതയായി നമ്മൾ മാറിയത്. സംസ്ഥാന രൂപീകരണത്തിന് ശേഷവും അതു തന്നെയാണ് ചരിത്രം. അതിൽ, വിപ്ലവകരവും പ്രതിലോമകരവുമായ സമരങ്ങളുണ്ടായിരുന്നു എന്നത് സത്യം. ദലിത്, ആദിവാസി, സ്ത്രീ, പരിസ്ഥിതി, തൊഴിൽ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലായി നൂറുകണക്കിന് പോരാട്ടങ്ങൾ തെരുവുകൾ കയ്യടക്കി. ഐക്യകേരളത്തിന് ശേഷം നടന്ന സമരങ്ങളുടെ ചരിത്രമാണ് ഈ പുസ്തകം. മുമ്പൊരിക്കലും രേഖപ്പെടുത്താത്ത, ക്രോഡീകരിക്കാതിരുന്ന നൂറുകണക്കിന് പ്രക്ഷോഭങ്ങളുടെ രേഖപ്പെടുത്തലാണ് ഇത്.
നിലപാടുകൾ കൊണ്ടും എഴുത്തുകൊണ്ടും ശ്രദ്ധേയനായ പത്രപ്രവർത്തകന്റെ ആധികാരികമായ സമര എഴുത്ത്.