Add a review
You must be logged in to post a review.
₹225.00
Out of stock
എഡിറ്റർ: ബിപിൻ ചന്ദ്രൻ
“മുകളിലും അടിയിലും നിന്ന് നടത്തുന്ന പരിശോധനകളിലും അന്വേഷണങ്ങളിലും നിന്ന് രൂപപ്പെടുന്ന മമ്മൂട്ടിയുടെ ചലച്ചിത്ര രൂപം ആകർഷകവും ഹൃദ്യവുമാണ്. ഒരുപക്ഷേ മുൻപൊന്നും തന്നെ, ഇത്ര വിശദമായ ഒരു അന്വേഷണം മലയാളത്തിലെ ചലച്ചിത്ര നടന്മാരെ സംബന്ധിച്ച് നടന്നിട്ടില്ല. അതുതന്നെയാണ് മമ്മൂട്ടിയുടെ പ്രാധാന്യം. ലൂയി കരോൾ ‘ത്രൂ ദ ലുക്കിംങ് ഗ്ലാസി’ ൽ എഴുതിയിട്ടുണ്ട്. “Must a name mean something’. ആ വാക്യത്തിന്റെ അർത്ഥകല്പനയെ സാക്ഷാത്കരിക്കുന്നതാണ് മമ്മൂട്ടി എന്ന് നാമധേയം”.
-എസ്. ജയചന്ദ്രൻ നായർ
മലയാളി ജീവിതത്തിലും, സാംസ്കാരിക പരിസരങ്ങളിലും മമ്മൂട്ടി എന്ന നടന്റെ ഇടം കൃത്യമായി രേഖപ്പെടുത്തുന്ന പുസ്തകം. ആത്മകഥനം, പഠനങ്ങൾ, സംവിധായക സങ്കല്പം, കുറിപ്പുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, കഥാപാത്ര വിശകലനങ്ങൾ എന്നിവയിലൂടെ മമ്മൂട്ടിയെന്ന മനുഷ്യനെയും. നടനെയും താരത്തെയും പഠനവിധേയമാക്കുന്ന ഈ ചലച്ചിത്ര-സാംസ്കാരിക ഗ്രന്ഥം ഓരോ പുസ്തക ‘പ്രേമിയും സ്വന്തമാക്കേണ്ടതാണ്.
മലയാളത്തിന്റെ അഭിമാനമായ മഹാനടന്റെ നടനജീവിതത്തിലെ ഏറ്റവും പുതിയ നാഴികക്കല്ലുകൾകൂടി ചേർത്ത് പരിഷ്ക്കരിച്ച പതിപ്പ്.
You must be logged in to post a review.
Reviews
There are no reviews yet.