Description
ബിംബു എന്ന രാക്ഷസന്‍ മനുഷ്യലോകത്തുനിന്നും മോഷ്ടിച്ചെടുത്ത അനേകം സ്‌നേഹവാക്കുകളെ ആ രാക്ഷസന്റെ താവളത്തില്‍ ചെന്ന് മോചിപ്പിച്ചുകൊണ്ടുവരുന്ന ബുദ്ധിമതികളായ പെണ്‍കുട്ടികള്‍, അത്യാര്‍ത്തിയാല്‍ തന്റെ കപ്പലിലെ അളവറ്റ സമ്പത്തിനൊപ്പം കടലിന്റെ അടിത്തട്ടിലേക്കു താണുപോയ കടല്‍ക്കൊള്ളക്കാരന്‍ ജാക്ക്, കണക്കു ക്ലാസിലെ കുട്ടികളെ മിടുക്കരാക്കാന്‍ ടീച്ചറുടെ തന്ത്രപ്രകാരം മണ്ടനായി അഭിനയിക്കുന്ന അതിബുദ്ധിമാനായ ജിനു, ആയിരക്കണക്കിനു വര്‍ഷങ്ങള്‍കൊണ്ട് പ്രപഞ്ചത്തിനും ഭൂമിക്കും ഉണ്ടായ മാറ്റങ്ങള്‍ക്കൊപ്പം കുഞ്ഞന്‍ ജീവികളായി മാറിപ്പോയ ദിനോസറുകള്‍, എല്ലാ കലഹങ്ങള്‍ക്കും കാരണം കോപമാണെന്ന് രാം സേഠ് എന്ന കച്ചവടക്കാരന് മനസ്സിലാക്കിക്കൊടുക്കുന്ന സന്ന്യാസി… തുടങ്ങി നിരവധി കഥാപാത്രങ്ങള്‍, കഥാസന്ദര്‍ഭങ്ങള്‍. അറിവും ഭാവനയും നന്മയും സ്‌നേഹവും കൗതുകവുമെല്ലാം വെളിച്ചംനല്‍കുന്ന വഴിയിലൂടെ കുട്ടികളെ കൈപിടിച്ചു നടത്തുന്ന മുപ്പത്തിയാറു കഥകള്‍.
സന്തോഷ് വള്ളിക്കോടിന്റെ ഏറ്റവും പുതിയ കുട്ടിക്കഥാപുസ്തകം






