പ്രണയത്തടവുകാരൻ
₹110.00 ₹93.00
15% off
In stock
The product is already in the wishlist!
Browse Wishlist
₹110.00 ₹93.00
15% off
In stock
രതിയുടെ കമ്പങ്ങള് യാന്ത്രികമായി ചെറുക്കപ്പെടേണ്ടതല്ലെന്നും
അതിലൂടെ കടന്നുപോയി മാത്രമേ അതിനെ അതിജീവിക്കാന്‍
കഴിയൂ എന്നും നമ്മെ ഓര്‍മപ്പെടുത്തുന്നു ഈ
പ്രണയത്തടവുകാരന്റെ ഉന്മത്തതകള്.
രാജകുമാരിയായ യാമിനീപൂര്ണതിലകയും ഗുരുവായ
ബില്ഹണകവിയും തമ്മില്‍ തീവ്രാനുരാഗത്തിലായി. പ്രണയത്തില്‍
നിന്ന് അവരെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം നടന്നു-
ഒടുവില്‍ കവി തടവറയിലായി. പ്രണയിനിയോടൊത്തു പങ്കിട്ട
ആഹ്ലാദങ്ങളും സൗഭാഗ്യങ്ങളും തടവറയിലെ ഇരുട്ടില്‍ കവി തന്റെ
അതിജീവനമന്ത്രമാക്കുകയാണ്. അമ്പതു പദ്യങ്ങളിലായി തങ്ങളുടെ
മൈഥുനമുഹൂര്ത്തങ്ങളെ ബില്ഹണന് പകര്‍ത്തി.
പുരുഷന് എഴുതിയ രതികാവ്യം സ്ത്രീ പരിഭാഷപ്പെടുത്തുക എന്ന
അപൂര്‍വത കൗതുകപൂര്‍വം നിറവേറ്റിയത് എഴുത്തുകാരിയായ
എസ്. ശാരദക്കുട്ടിയാണ്. കവിയുടെ പ്രണയിനിയായി സ്വയം
സങ്കല്പിച്ചതോടെ അവളുടെ തിടുക്കങ്ങള്‍ തന്റേതുമായിത്തീര്ന്നു
എന്ന് ആമുഖത്തില്‍ ശാരദക്കുട്ടി.
പ്രണയത്തിലും രതിയിലും നൂറ്റാണ്ടുകളായി സ്ത്രീതന്നെയാണ്
പൂര്‍ണത പ്രകടിപ്പിച്ചിട്ടുള്ളതെന്ന് അടിവരയിടുന്ന ഈ പുസ്തകം,
നമ്മുടെ വിവര്ത്തനശാഖയിലെ വേറിട്ട ഒരു ശ്രമമാണ്.