Add a review
You must be logged in to post a review.
₹230.00 ₹184.00 20% off
In stock
Where are the mountain-sloopes in you
Where I used to revel in playful surrender!
In these simple but captivating poems, Thachom Poyil Rajeevan
captures the passionate moments of agony, ecstasy, weariness,
sensuality and spirituality of love.
നിന്റെ ശ്വാസം എന്റേതും എന്റേത് നിന്റേതുമാകുമ്പോള്‍
നീ എനിക്കും ഞാന്‍ നിനക്കും എഴുതുന്ന കത്തുകള്‍
എത്ര ജന്മമെടുക്കും നിന്നിലും എന്നിലുമെത്താന്‍…
ആത്മീയവും ആസക്തവും ആകുലവുമായ
പ്രണയോന്മാദങ്ങള്‍ ആവിഷ്‌കരിക്കുന്ന
നൂറു കവിതകളുടെ സമാഹാരം.
കോഴിക്കോട് ജില്ലയിലെ പാലേരിയില്‍ 1959-ല്‍ ജനനം. കുറച്ചുകാലം ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു. 1988 മുതല്‍ കോഴിക്കോട് സര്‍വകലാശാലയില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്ന അദ്ദേഹത്തിന്റെ കൃതികള്‍ ഫ്രെഞ്ച്, ഇറ്റാലിയന്‍, പോളിഷ് അടക്കം പതിനാലു ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ്-മലയാളം ആനുകാലികങ്ങൡും പത്രങ്ങളിലും എഴുതാറുണ്ട്. കവിതാസമാഹാരങ്ങള്‍: വാതില്‍, രാഷ്ട്രതന്ത്രം, കോരിത്തരിച്ചനാള്‍, വയല്‍ക്കരെ ഇപ്പോളില്ലാത്ത, Kannaki, He Who was Gone Thus. ലേഖനങ്ങള്‍ അതേ ആകാശം അതേ ഭൂമി എന്ന പേരില്‍ സമാഹരിച്ചിട്ടുണ്ട്. യാത്രാവിവരണം: പുറപ്പെട്ടു പോകുന്ന വാക്ക്. ക്രൊയേഷ്യന്‍ കവി ലാന ഡെര്‍ചാക്കുമായി ചേര്‍ന്ന് Third Word Post Socialist Party എന്നൊരു മൂന്നാംലോക കവിതാസമാഹാരം എഡിറ്റ് ചെയ്തിട്ടുണ്ട്. A Midnight Murder Story എന്ന പേരില്‍ ഇംഗ്ലീഷില്‍ എഴുതിയ നോവലിന്റെ മലയാളരൂപം പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ 2008-ല്‍ പ്രസിദ്ധീകരിച്ചു; നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം മികച്ച ചിത്രമടക്കം സംസ്ഥാനസര്‍ക്കാറിന്റെ നിരവധി പുരസ്‌കാരങ്ങള്‍ നേടി.
You must be logged in to post a review.
Reviews
There are no reviews yet.