പോസ്റ്റ്ഹ്യുമൻ വിചാരലോകങ്ങൾ
₹220.00 ₹198.00
10% off
Out of stock
Get an alert when the product is in stock:
The product is already in the wishlist!
Browse Wishlist
₹220.00 ₹198.00
10% off
Out of stock
ശാസ്ത്രം സൗന്ദര്യം മൃത്യുരാഷ്ട്രീയം
ഡോ. ടി. ടി. ശ്രീകുമാർ
മനുഷ്യൻ മായുകയാണോ? പകരം വരുന്നതാരാണ് ? മനുഷ്യാനന്തര ദർശനങ്ങൾ ലോകത്തെ പുതിയൊരു വഴിത്തിരിവിലേക്ക് എത്തിക്കുമ്പോൾ, ഈ ചരിത്രസംക്രമണത്തിന്റെ മാനങ്ങളെ അതിനുള്ളിലെ ആഗോളമൂലധന താല്പര്യങ്ങൾ ഇഴപിരിച്ചുകൊണ്ട്, കോവിഡ് മഹാമാരിയുടെ കൂടി സമകാലിക പശ്ചാത്തലത്തിൽ വിമർശനാത്മകമായി വിലയിരുത്തുന്ന പുസ്തകമാണിത്. പോസ്റ്റ്ഹ്യുമൻ ചിന്തകളെ ഉൾക്കൊള്ളാൻ വായനക്കാരെ സജ്ജമാക്കുന്ന ഈ പുസ്തകം, മേൽനിരീക്ഷണ മുതലാളിത്തം (Surveillance Capitalism), മൃത്യുരാഷ്ട്രീയം (Necropolitics), ഹത്യാധികാരം (Necropower), പോസ്റ്റ്ഹ്യുമൻ സിനിമ, സൈബോർഗ്യൻ ശാസ്ത്രവും സൗന്ദര്യവാദവും, നിർമ്മിതബുദ്ധി, ഡിജിറ്റൽ വിഭജനം, മാറുന്ന നിയോലിബറൽ യുക്തികൾ തുടങ്ങി മനുഷ്യാനന്തര വിചാരലോകത്തിന്റെ പരികല്പനകളും അവ തമ്മിലുള്ള ബന്ധവും ആഴത്തിൽ പരിശോധിക്കുന്നു. നീതിയുടെയും വിമാചനത്തിന്റെയും പക്ഷത്ത് എപ്പോഴും നിലകൊള്ളുന്ന ഒരു എഴുത്തുകാരന്റെ ഏറ്റവും പുതിയ സാംസ്കാരിക, ദാർശനിക ചിന്തകളാണ് ഈ ഗ്രന്ഥം പങ്കുവെക്കുന്നത്.