പേടിസ്വപ്നങ്ങൾ
₹190.00 ₹161.00
15% off
In stock
സേതുവിന്റെ ഹസ്തമുദ്ര, ഇവിടെ ഭീതിയാണ്, ത്രാസമാണ്.
അത് കുതറിപ്പായുന്ന അതിരുകള്‍ സ്തബ്ധതയുളവാക്കുന്നു.
ശുദ്ധവും വന്യവുമായ ഭീതിയുടെ മാന്ത്രികലാവണ്യം അവ
അനുഭവപ്പെടുത്തിത്തരുന്നു. ഈ ഭീതയാമത്തിനുശേഷം
ഇനിയൊരു പ്രശാന്തവെളിച്ചം പരക്കുമെന്ന പ്രസാദം ഇവിടില്ല; എല്ലാം ഒടുങ്ങുകയാണെന്ന അവസാദവുമില്ല. ആ നിമിഷത്തിന്റെ ഭയാക്രാന്തതയില്‍ മുഴുകുക, അങ്ങനെയാണ് ആവിഷ്കാരം
സാന്ദ്രമായ ഒരുള്‍ക്കടച്ചിലായിത്തീരുന്നത്.
– ആഷാമേനോന്
സ്വപ്നത്തിന്റെയും ഉന്മാദത്തിന്റെയും ഭീതിയുടെയും
നിഗൂഢസൗന്ദര്യം നിറഞ്ഞുനില്ക്കുന്ന, ഏതു വരികളിലും
മരണത്തിന്റെ മാരകസാന്നിധ്യം അനുഭവിപ്പിക്കുന്ന പത്തു കഥകള്‍. 1978-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച സേതുവിന്റെ കഥാസമാഹാരത്തിന് 40-ാം വര്‍ഷത്തില്‍ പുറത്തിറങ്ങുന്ന
പുതിയ പതിപ്പ്.
സേതു എറണാകുളം ജില്ലയിലെ ചേന്ദമംഗലത്ത് ജനിച്ചു. നോവല്‍ കഥാ വിഭാഗങ്ങളില്‍ 38 കൃതികള്‍. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് (അടയാളങ്ങള്‍), കഥയ്ക്കും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (പേടിസ്വപ്നങ്ങള്‍, പാണ്ഡവപുരം), ഓടക്കുഴല്‍ അവാര്‍ഡ് (മറുപിറവി), മുട്ടത്തു വര്‍ക്കി അവാര്‍ഡ് (പാണ്ഡവപുരം), മലയാറ്റൂര്‍ അവാര്‍ഡ് (കൈമുദ്രകള്‍), പത്മരാജന് അവാര്‍ഡ് (ഉയരങ്ങളില്‍), എഴുത്തച്ഛന് അവാര്‍ഡ്, ബാലസാഹിത്യത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ്, സമസ്തകേരള സാഹിത്യ പരിഷദ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഞങ്ങള്‍ അടിമകളുടെ ചലച്ചിത്രാവിഷ്കാരമായ പൂത്തിരുവാതിര രാവില്‍ ഏറ്റവും നല്ല കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡ് നേടി. പല ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയിട്ടുള്ള ഒട്ടേറെ കഥകള്‍ക്കു പുറമേ പാണ്ഡവപുരം ഇംഗ്ലീഷ്, ജര്‍മന്‍, ഫ്രഞ്ച്, ടര്‍ക്കിഷ് എന്നിവയടക്കം പത്തു ഭാഷകളിലേക്കും അടയാളങ്ങള്‍ അഞ്ചു ഭാഷകളിലേക്കും ആറാമത്തെ പെണ്‍കുട്ടി മൂന്നു ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്തിട്ടുണ്ട്. പാണ്ഡവപുരം മലയാളത്തിലും ബംഗാളിയിലും ചലച്ചിത്രമായിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെയും നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെയും ചെയര്‍മാനായിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗമാണ്. email: sethu42@gmail.com