പാരിതോഷികം
₹170.00 ₹144.00
15% off
In stock
The product is already in the wishlist!
Browse Wishlist
₹170.00 ₹144.00
15% off
In stock
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി
പാരിതോഷികം മനുഷ്യത്വത്തെക്കുറിച്ചുള്ള ഒരു പുസ്തകമാണ്. ചിന്തയിലും പ്രവൃത്തിയിലും ഒരുപോലെ, അതിരുകളില്ലാത്ത ദുരാഗ്രഹവും അക്രമവും ആളുകളെ കീഴടക്കുകയും ചുരുക്കം പേർ മാത്രം അതിനേക്കുറിച്ച് ചിന്തിക്കാൻ തയ്യാറാകുകയും ചെയ്യുന്ന ഇക്കാലത്ത്, നന്മയുടെ ശക്തിയിലുള്ള വിശ്വാസം വീണ്ടെടുക്കുന്നതാണ് ഈ പുസ്തകം. ഇന്ത്യയെപ്പോലുള്ള രാജ്യത്ത് വ്യവസായനേതൃത്വം എങ്ങനെയായിരിക്കണ മെന്നതിനെക്കുറിച്ചുള്ള പുസ്തകംകൂടിയാണ് പാരിതോഷികം. ബിസിനസ് ലീഡർമാർ സാമൂഹികനേതാക്കളുമാണ്. എല്ലാ ജനങ്ങളുടേയും ക്ഷേമത്തിന്റെ ചക്രം തിരിക്കുന്നവരെന്ന നിലയിൽ, ബിസിനസിന്റെ ലക്ഷ്യവും സമ്പത്തിന്റെ ശക്തിയും അവർ തിരിച്ചറിയേണ്ടതുണ്ട്. അതിന്റെ തിളക്കമാർന്ന ഒരുദാഹരണമാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി.
-സുബ്രതോ ബാഗ്ചി
പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി തന്റെ ജീവിതത്തിലെ സുപ്രധാന തീരുമാനമായ അവയവദാനം എന്ന ചിന്ത രൂപപ്പെട്ട സാഹചര്യവും അത് നേടിയെടുക്കാൻ താൻ താണ്ടിയ ദൂരങ്ങളും രേഖപ്പെടുത്തുന്നു. വൃക്കദാനത്തിലൂടെ താനനുഭവിച്ച ആത്മാനന്ദത്തെ വാക്കുകളിലേക്കാവാഹിക്കുമ്പോൾ പാരിതോഷികം വായനക്കാരിലേക്കും ആനന്ദം പകരുന്നു.
ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ പ്രതിസന്ധികളുണ്ടാകുമ്പോഴും തളരാതെ മുന്നേറാൻ, നഷ്ടത്തെ നേട്ടമായി മാറ്റാൻ പ്രചോദനം നൽകുന്ന അനുഭവക്കുറിപ്പുകൾ.