Description
വാക്കുകളുടെ മൂര്‍ച്ചയില്‍ രക്തം പൊടിയുന്നു. മുറിവായ
വലുതാവുന്നു. ശരീരം മുഴുവന്‍ രക്തമാണ്. ഒലിച്ചിറങ്ങി
നിലത്തെത്തുന്നു. ചാലുകളാകുന്നു. തോടുകളാകുന്നു.
പുഴകളാകുന്നു. ചോരക്കടല്‍ അലയടിച്ചമറുന്നു. അവിടെ അസ്തമിക്കുന്ന സൂര്യന്റെ നിറം കറുപ്പാണ്. കറുത്ത
പോക്കുവെയില്‍…
പുഴയും വയലും ചരല്‍പ്പാതകളും വായനശാലകളുമെല്ലാംചേര്‍ന്ന് രൂപപ്പെടുത്തിയെടുക്കുന്ന ഒരു സാധാരണക്കാരനെ, നഗരം അതിന്റെ കപടയുക്തികളിലൂടെ എങ്ങനെ
മാറ്റിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന്, സര്‍ക്കാര്‍ ഉദ്യോഗ
മേഖലയിലെ അധികാരത്തിന്റെയും മേല്‍ക്കോയ്മയുടെയും അടിമത്തത്തിന്റെയും മേലാള-കീഴാള സംഘര്‍ഷങ്ങളിലൂടെ അനുഭവിപ്പിക്കുന്ന രചന.
എം. സുകുമാരന്റെ നോവല്‍






