പി .ഭാസ്കരൻ അൻപേന്തിയ വില്ലാളി
₹180.00 ₹153.00
15% off
The product is already in the wishlist!
Browse Wishlist
₹180.00 ₹153.00
15% off
‘അന്‍പേന്തിയ വില്ലാളി’ എന്ന ധ്വനിസുന്ദരമായ ശീര്‍ഷകത്തിലുള്ള സി.എസ്. മീനാക്ഷിയുടെ ഈ പുസ്തകം പി. ഭാസ്കരന് എന്ന അനന്യപ്രതിഭയെ സംക്ഷിപ്തമായി അടയാളപ്പെടുത്താനുള്ള അഭിനന്ദനീയമായ പരിശ്രമമാണ്. കണ്ടുകിട്ടിയതും അല്ലാത്തതുമായ മുവ്വായിരത്തില്‍പ്പരം ഗാനങ്ങളും ഒട്ടേറെ കവിതകളും തന്നുപോയ ഭാസ്കരന് മാസ്റ്ററെക്കുറിച്ചെഴുതുമ്പോള്‍ പാട്ടുകളുടെ പശ്ചാത്തലത്തിലേ അര്‍ത്ഥപൂര്‍ണ്ണത കൈവരൂ. എന്നാല്‍ പാട്ടെഴുത്തിന്റെ വലയത്തെ അതിലംഘിച്ചു പരന്നുപരന്നുപോകുന്ന ബഹുവിധ സാമൂഹിക രാഷ്ട്രീയ മാനങ്ങള്‍ കൂടിയുള്ളതാണ് ആ ജീവിതം. അതിന്റെ വൈപുല്യത്തെ ബോദ്ധ്യപ്പെടുത്തുകകൂടി ചെയ്യുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ സവിശേഷത.
-റഫീക്ക് അഹമ്മദ്
ജീവിതത്തിന്റെ ഓരോ ഋതുവിലും ഒപ്പമുണ്ടായിരുന്ന പാട്ടുകളിലൂടെ മലയാളിക്ക് പ്രിയങ്കരനായ പി. ഭാസ്കരന്റെ കാലാതീതമായ രചനകളെക്കുറിച്ചുള്ള ആസ്വാദനവും പഠനവും.
സി.എസ്. മീനാക്ഷിയുടെ ഏറ്റവും പുതിയ പുസ്തകം