₹240.00 ₹216.00
10% off
Out of stock
ഷൗക്കത്ത്
ഹൃദയത്തിലേക്ക് ഹൃദയത്തിലൂടെയുള്ള വഴിയാണ് സൂഫിസം. ബ്രഹ്‌മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്ന ഭാരതീയ ആശ്രമ സങ്കല്പത്തെയും ശരീഅത്ത്, ത്വരീഖത്ത്, ഹഖീഖത്ത്, മഅ്‌രിഫത്ത് എന്ന സൂഫിസത്തിലെ ജീവിതധാരകളെയും ഇഴചേര്‍ത്തുള്ള ഒരു ആസ്വാദനമാണ് ഈ പുസ്തകം.
താത്വികമായ അവലോകനത്തേക്കാള്‍ ദൈനംദിന ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിലൂടെയുള്ള ഒരു യാത്രയ്ക്കാണ് ഇവിടെ പ്രാധാന്യം കൊടുത്തിട്ടുള്ളത്.
അതോടൊപ്പം സൂഫിസത്തിന്റെ ആകാശത്തില്‍ വിരിഞ്ഞ മഹാവെളിച്ചമായ റൂമിയുടെ വചനങ്ങള്‍ക്കുള്ള ആസ്വാദനം രണ്ടാം ഭാഗമായി ചേര്‍ത്തിട്ടുണ്ട്. പ്രിയപ്പെട്ട റൂമിക്ക് സ്‌നേഹപൂര്‍വ്വം എഴുതിയ ഇരുപത്തിയാറ് കത്തുകള്‍.
സൂഫിസത്തെയും റൂമിയെയും സ്പര്‍ശിക്കാന്‍ കൊതിക്കുന്ന ഒരു ഹൃദയത്തിന്റെ പ്രാര്‍ത്ഥനാഞ്ജലിയാണ് ഈ പുസ്തകം.